
കൊൽക്കത്ത: കൊൽക്കത്തയിലെ നരേന്ദ്രപൂരിൽതന്റെ അനുവാദമില്ലാതെ സ്മാർട്ട് ഫോൺ വാങ്ങിയ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭർത്താവ് അറസ്റ്റിൽ. വാടകക്കൊലയാളിയുടെ ആക്രമണത്തിൽ കഴുത്തിൽ മുറിവേറ്റ ഭാര്യ ചികിത്സയിലാണ്. സംഭവത്തിൽ 40കാരനായ ഭർത്താവ് രാജേഷ് ഝായെ കൂടാത വാടകക്കൊലയാളി സുർജിത്തും അറസ്റ്റിലായി.മറ്റൊരു പ്രതി ഒളിവിലാണ്. വീടിന് മുന്നിൽ വച്ച് കഴുത്തിൽ മൂർച്ചയേറിയ ആയുധം കുത്തിയാണ് യുവതിയെ കൊല്ലാൻ ശ്രമിച്ചത്. അയൽവാസികൾ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാനായി. സ്മാർട്ട് ഫോൺ വേണമെന്ന് നിരവധി തവണ ഇവർ ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാങ്ങി നൽകാൻ ഭർത്താവ് തയാറായില്ല. ഒടുവിൽ ട്യൂഷനെടുത്ത് സമ്പാദിച്ച പണത്തിൽ നിന്നും ഭാര്യ സ്മാർട്ട് ഫോൺ വാങ്ങി. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കത്തിലാവുകയും പിന്നാലെ ഭാര്യയെ കൊല്ലാൻ വാടകക്കൊലയാളികളെ ഏർപ്പെടുത്തുകയുമായിരുന്നു.