australlian-open

മെൽബൺ: ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ നാലാം സീഡ് ഗ്രീസ് താരം സ്റ്റെഫാനോസ് സി‌റ്റ്‌സിപാസ് ക്വാർട്ടറിൽ എത്തി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്സിനെ കീഴടക്കിയാണ് സിറ്റ്സിപാസ് അവസാന എട്ടിൽ എത്തിയത്. സ്കോർ : 4-6,6-4,​4-6,​6-3,​6-4. ലോക രണ്ടാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദ്‌വദേവും ക്വാർട്ടറിലെത്തി.അമേരിക്കൻ താരം മാക്സിമി ക്രെസിയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് മെദ്‌വദേവ് വീഴ്ത്തിയത്. സ്കോർ:6-2,​ 7-6,​ 6-7,​7-5. ജോൺ ഇസ്നറും മാരിൻ സിലിച്ചിനെ കീഴടക്കി കനേഡിയൻ താരം ആഗർ അലിയാസിമും അവസാന എട്ടിൽ ഇടം നേടി.

വനിതാ സിംഗിൾസിൽ ഫ്രഞ്ച് വെറ്റ്റൻ താരം അലിസെ കോർണറ്റ് സിമോണ ഹാലെപ്പിനെ അട്ടിമറിച്ച് ക്വാർട്ടറിൽ എത്തി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4,3-6,6-4നാണ് കോർനെറ്റിന്റെ വിജയം. കോളിൻ സ്വെയിറ്റെക്, സബലേങ്കയെ വീഴ്ത്ത് കയിയ കനേപി എന്നിവരും ക്വാർട്ടറിൽ എത്തി.

സാനിയക്കും രാജിവിനും ഇന്ന് ക്വാർട്ടർ

മിക്സഡ് ഡബിൾസിൽ ഇന്തോ -അമേരിക്കൻ ജോഡി സാനിയ മിർസയും രാജീവ് റാമും ഇന്ന് ക്വാർട്ടർ മത്സരത്തിനിറങ്ങും. ഇന്ത്യൻ സമയം രാവിലെ 8.05ന് തുടങ്ങുന്ന മത്സരത്തിൽ ആസ്ട്രേലിയൻ ജോഡി ജാൻസൺ കൂബ്ലർ -ജയ്മി ഫൗർലിസ് സഖ്യമാണ് എതിരാളികൾ.