
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പത്താംക്ലാസ് വിദ്യാർത്ഥിനികളായ പെൺകുട്ടികളെ പീഡിപ്പിച്ച പരാതിയിൽ സഹോദരങ്ങളായ രണ്ട് പേരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
കൊട്ടാരക്കര സ്വദേശികളായ ഉണ്ണി (22), കണ്ണൻ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു കല്യാണത്തിന് . ഇവന്റ് മാനേജ്മെന്റ് ജോലിയ്ക്ക് എത്തിയ ഉണ്ണിയെ പെൺകുട്ടികളിലൊരാൾ കണ്ട് പരിചയപ്പെട്ടതാണ്. ശേഷം ഇയാളുടെ സഹോദരൻ കണ്ണൻ ഈ പെൺകുട്ടിയുടെ കൂട്ടുകാരിയുമായി അടുപ്പത്തിലായി. ആഗസ്റ്റിൽ ഇരുവരും പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടികളുടെ രക്ഷിതാക്കൾ വെള്ളിയാഴ്ച നൽകിയ പരാതിയിലാണ് പത്തനംതിട്ട പൊലീസ് പോക്സോ കേസ് എടുത്ത് അന്വേഷണമാരംഭിക്കുന്നത്. കൊട്ടാരക്കരയിലെ വീട്ടിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.