
ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ നൈജീരിയ ക്വാർട്ടർ കാണാതെ പുറത്തായി. പ്രീക്വാർട്ടറിൽ ടുണീഷ്യയാണ് നൈജീരിയയെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കിയത്.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഹൈദരാബാദ് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ കീഴടക്കി പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി രണ്ടെ പൂജ്യത്തിന് ടോട്ടൻഹാം ഹോട്ട്സ്പറിനെ കീഴടക്കി.
സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണ ഒന്നെ പൂജ്യത്തിന് അലാവ്സിനെ തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തിൽ എൽച്ചെയോട് സമനിലയിൽ പിരിഞ്ഞു. അവസാന മിനിട്ടുകളിൽ നേടിയ ഗോളുകളിലൂടെയാണ് മാഡ്രിഡ് സമനില പിടിച്ചത്.
ലീഗ് വണ്ണിൽ സൂപ്പർ താരം ലയണൽ മെസി കൊവിഡ് മുക്തനായി തിരിച്ചെത്തുകയും സെർജിയോ റാമോസ് ഗോൾ കണ്ടെത്തുകയും ചെയ്ത മത്സരത്തിൽ പി.എസ്.ജി ത്തിന് റെയിംസിനെ കീഴടക്കി.