
ആലപ്പുഴ : ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്ത എസ്.ഡി.പി.ഐ നേതാവ് പിടിയിലായി. എസ്.ഡി.പി.ഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈനെയാണ് (36) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.