
ഫോണുകൾ കുട്ടികൾക്ക് കളിക്കാൻ കൊടുക്കുന്നത് വീടുകളിൽ പതിവാണ്. കൊച്ചുകുട്ടികൾ സ്വയം മൊബൈൽ എടുത്ത് കളിക്കുന്നതും അപൂർവമല്ല. വീട്ടിൽ എല്ലാവരും പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഫോണുകളിൽ ലോക്ക് പോലും ഉപയോഗിക്കാറില്ല. ഇങ്ങനെ ഒരു ഫോൺ വരുത്തിയ വിനയാണ് ന്യൂജഴ്‌സിയിലെ ഇന്ത്യക്കാരായ ദമ്പതികൾക്ക് പറയാനുള്ളത്. പ്രമോദ് കുമാറിനും ഭാര്യ മാധു കുമാറും ഈയിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഒരു ദിവസം വീട്ടിലേക്ക് ഓൺലൈൻ ഡെലിവറിയായി ചില പെട്ടികൾ വീട്ടിലെത്തി ഇതിന് പിന്നാലെ കുറേയധികം പെട്ടികളും പുതിയ വീട്ടിലെത്തി. പെട്ടി തുറന്നപ്പോൾ കണ്ടത് കുറേ ഫർണിച്ചറുകളാണ്.
വിലാസം മാറിയതാണോയെന്ന് പരിശോധിച്ചെങ്കിലും അബദ്ധം പിണഞ്ഞത് ഓൺലൈൻ കമ്പനിക്കല്ലെന്ന് മനസിലായി. ഭർത്താവ് തന്ന സർപ്രൈസ് ആണോയെന്ന് വിചാരിച്ച് പ്രമോദിനോടും ഇക്കാര്യം മാധു ചോദിച്ചു. എന്നാൽ പ്രമോദും ഇക്കാര്യം അറിഞ്ഞിരുന്നില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വീട്ടിലെ ഇളയകുട്ടിയായ രണ്ടു വയസുകാരൻ അയാംഷാണ് സാധനങ്ങൾ ഓർഡർ ചെയ്‌തതെന്ന് മനസിലായത്. അമ്മയുടെ ഫോണിൽ ഇടയ്ക്കിടെ കളിക്കുന്ന സ്വഭാവം അയാംഷിനുമുണ്ട്. അമ്മ മാധു ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ കാർട്ട് ഉണ്ടാക്കിയിട്ടിരുന്നു, മൊബൈലിൽ കളിക്കുന്നതിനിടെ ഫർണിച്ചറുകൾ അറിയാതെ കാർട്ടിലേക്ക് പോകുകയും രണ്ടു ലക്ഷം രൂപയുടെ
സാധനങ്ങൾ ഓർഡർ ചെയ്യുകയുമായിരുന്നു.
A toddler from #NewJersey accidentally ordered almost Rs 2 lakhs worth furniture from #Walmart. The tech-savvy toddler apparently had been playing on his mother’s phone. Package after package has been arriving since last one week at their home.#Toddler #children #smartphones pic.twitter.com/kHIKZSOmNE
ഫോണുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഓൺ ചെയ്യാതിരുന്നതാണ് ഇത്തരമൊരു അമളി വിളിച്ചുവരുത്തിയതിന് കാരണം. കൂടുതൽ നഷ്ടങ്ങൾ ഉണ്ടാകാതിരുന്നത് ഭാഗ്യമെന്നാണ് മാധു ഇപ്പോൾ പറയുന്നത്.