
ലൈംഗിക ബന്ധത്തിൽ ശാരീകവും മാനസികവുമായ പ്രശ്നങ്ങൾ പലപ്പോഴും പുരുഷന്മാരും സ്ത്രീകളും ഒളിച്ചുവയ്ക്കാറാണ് പതിവ്. . ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നതിൽ നിന്ന് പുരുഷന്മാർ ഒരിക്കലും പിന്തിരിയരുത് എന്നാണ് ഡോക്ടർമാർ പറയുന്നത്. സ്ഖലനത്തിലെ ബുദ്ധിമുട്ട്, സെക്സിനോടുള്ള താൽപര്യം കുറയുക, ഉദ്ധാരണക്കുറവ് എന്നീ പ്രശ്നങ്ങളിൽ ചികിത്സ തേടാതിരിക്കുന്നത് പുരുഷൻമാരിൽ വന്ധ്യതയ്ക്ക് കാരണമാകാം.
രക്തപരിശോധന, ഹോർമോൺ പരിശോധനകൾ, ശുക്ല വിശകലനം എന്നിവയിൽ നിന്നാണ് രോഗനിർണയം ആരംഭിക്കുന്നത്. ശുക്ല പരിശോധനയിൽ ബീജ ഉത്പാദനത്തിന്റെ തോതും ബീജ ചലനത്തിന്റെ തോതും അറിയാൻ കഴിയും (ബീജം നന്നായി പ്രവർത്തിക്കുന്നുണ്ടോ, ചലിക്കുന്നുണ്ടോ എന്ന്).പുരുഷ വന്ധ്യത നിർണ്ണയിക്കാൻ സഹായിച്ച സാങ്കേതികവിദ്യയിലെ പ്രധാന മുന്നേറ്റങ്ങളിലൊന്നാണ് sperm DNA fragmentation test. ബീജത്തിൽ എന്തെങ്കിലും ഡി.എൻ.എ തകരാറുണ്ടോ എന്ന് കണ്ടെത്താനാകുന്നതിനാൽ ബീജത്തിന്റെ ജനിതക വസ്തുക്കളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്ന് വിലയിരുത്തുന്നതിനാണ് ഈ പരിശോധന നടത്തുന്നത്.പുരുഷ വന്ധ്യതയുടെ ജനിതക പശ്ചാത്തലമോ കാരണമോ പഠിക്കുന്നതിനുള്ള ഒരു ഡയഗ്നോസ്റ്റിക് പരിശോധനയാണ് Sperm Aneuploidy Test. ഇത് ഒരു ബീജ സാമ്പിളിലെ ക്രോമസോം അസാധാരണതകളെ കൃത്യമായി സൂചിപ്പിക്കുന്നു.
പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയവ നിയന്ത്രിക്കുന്ന ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയവയിലൂടെ വന്ധ്യതയ്ക്കുള്ള സാദ്ധ്യത കുറയ്ക്കാം. .പുകവലിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. പുകവലിക്കുന്ന പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം കുറയുന്നു. പുകവലി അണ്ഡങ്ങളെ ബീജസങ്കലനം ചെയ്യാനുള്ള ബീജത്തിന്റെ കഴിവ് കുറയ്ക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.