kk

ഇസ്രയേലിനെതിരെ ആക്രമണം ആസൂത്രണം ചെയ്തതിനും നടപ്പിലാക്കിയതിനും അറസ്റ്റ് ചെയ്യപ്പെട്ട് 15 വർഷമായി ജയിലിലാണ് പാലസ്തീൻ ബ്രിഗേഡ് അംഗം റാഫത്ത് അൽ ഖരാവി. അടുത്തിടെ ഒരു മാദ്ധ്യമത്തിന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ജയിലിൽ കഴിയുമ്പോൾ താൻ നാല് മക്കളുടെ അച്ഛനായി എന്നാണ് ഇദ്ദേഹം പറയുന്നത്. എങ്ങനെയാണ് താൻ അച്ഛനായതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ജയിലിൽ നിന്ന് ചിപ്സ് പാക്കറ്റിൽ നിറച്ച് തന്റെ ബീജം ഭാര്യക്ക് കൈമാറുകയായിരുന്നുവെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ വച്ച് ഭാര്യയുടെ അണ്ഡവുമായി ഈ ബീജം സങ്കലനം നടത്തിയാണ് ഭാര്യ ഗർഭിണിയായത് എന്നാണ് അവകാശവാദം. . ജയിലിലെ മറ്റ് അന്തേവാസികളും ഇപ്രകാരം തങ്ങളുടെ ബീജം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് പുറത്തേക്ക് കടത്തുമെന്നും റാഫത്ത് അവകാശപ്പെട്ടു.

പലസ്തീനിയൻ മീഡിയ വാച്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ജയിലിന്റെ കാന്റീനിൽ നിന്ന് സാധനങ്ങൾ ബാഗിൽ അയക്കാൻ തടവുകാർക്ക് അനുവാദമുണ്ട്. ജയിലിന്റെ കാന്റീനിൽ നിന്ന് കുറഞ്ഞത് അഞ്ച് സാധനങ്ങളെങ്കിലും ഇങ്ങനെ അവരുടെ കുടുംബങ്ങൾക്ക് അയയ്ക്കാം. പലസ്തീൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ജയിലിൽ നിന്നും കടത്തപ്പെട്ട ബീജത്തിൽ നിന്ന് ഇതുവരെ 101 കുട്ടികൾ ജനിച്ചിട്ടുണ്ട് എന്നാണ്. .

അതേസമയം മെഡിക്കൽ വിദഗ്ദ്ധർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ബീജം കടത്തി കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് അസാദ്ധ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. അതിന്റെ ആതിഥേയ ശരീരത്തിന് പുറത്ത് ഇത്രയും കാലം നിലനിൽക്കാൻ ബീജത്തിന് സാധിക്കില്ല എന്നാണ് ഡോക്ടർമാരുടെ വാദം. ഇസ്രായേൽ വിളിക്കുന്ന സുരക്ഷാ കുറ്റങ്ങൾക്ക് ഫലസ്തീൻ തടവുകാരെ ജയിലിലടയ്ക്കുമ്പോൾ, അവരുടെ പങ്കാളികളെ സന്ദർശിക്കാനോ അവരുടെ ഭാര്യമാരുമായി അടുത്തിടപഴകാനോ അനുവദിക്കാറില്ല എന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.