accident

ഇടുക്കി: അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവറും ക്ലീനറും മരിച്ചു. നേര്യമംഗലം സ്വദേശികളായ തലക്കോട് സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. കോതമംഗലത്ത് നിന്ന് അടിമാലിയിലേക്ക് പോകുകയായിരുന്ന ലോറി 300 അടി താഴ്ചയിൽ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്.