
സൈബർ ആക്രമണത്തിനും ബോഡി ഷെയ്മിംഗിനും ഏറ്റവും കൂടുതൽ ഇരയാകുന്നത് സെലിബ്രിറ്റികളാണ്. തടി കൂടിയാലും, വസ്ത്രത്തിന്റെ ഇറക്കം കുറച്ച് കുറഞ്ഞാലുമൊക്കെ താരങ്ങൾക്കെതിരെ വിമർശനമുണ്ടാകാറുണ്ട്.
അത്തരത്തിൽ വസ്ത്രധാരണത്തിന്റെ പേരിൽ നടി രശ്മിക മന്ദാനയ്‌ക്കെതിരെ സൈബർ ആക്രമണം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിൽ നിന്നുള്ള ഒരു ചിത്രത്തിന് നേരെയാണ് വിമർശനം.
സ്വെറ്റ്ഷർട്ടും ഡെനിം ഷോർട്സുമായിരുന്നു നടി ധരിച്ചത്. ഷോർട്സിന്റെ ഇറക്കം കുറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്. പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ? പാന്റ് ധരിക്കാൻ മറന്നോ എന്നൊക്കെയാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്.