
രശ്മിക മന്ദാനയുടെ വസ്ത്രധാരണത്തെ ചൊല്ലി സമൂഹ മാദ്ധ്യമത്തിൽ ട്രോൾമഴ. വിമാനത്താവളത്തിൽനിന്ന് രശ്മിക ഇറങ്ങിവരുന്ന വീഡിയോയാണ് വൈറലായത്. ഓവർസൈസ് ഹൂഡിയും ഡെനിം ഷോർട്സുമാണ് താരത്തിന്റെ വേഷം. ഹൂഡിയുടെ നീളത്തിൽ ഷോർട്സ് കാണാൻ കഴിയുന്നില്ല. അതിന്റെ പേരിലാണ് സദാചാര കമന്റുകളുമായി ആളുകളെത്തിയത്. ഷർട്ടിനു താഴെ ഷോർട്സ് ഉണ്ടെന്ന് തോന്നുന്നില്ലെന്നും പാന്റ്സ് ധരിക്കാൻ മറന്നതാണോ പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ എന്നൊക്കെയാണ് താരത്തിന് നേരെ വന്ന കമന്റുകൾ.സിനിമാ താരങ്ങളുടെ വസ്ത്രധാരണത്തെയും അതിലൂടെ അവരുടെ വ്യക്തിത്വത്തെയും വിമർശിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇതിനും പിന്നിലെത്രേ.
എന്നാൽ രശ്മിക എന്ത് ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ് എന്നുപറഞ്ഞ് പിന്തുണയ്ക്കുന്നവരും കുറവല്ല.