
ദീപിക പദുക്കോണിന്റെ 'ഗെഹ്രൈയാൻ' എന്ന ചിത്രം പ്രദർശനത്തിനെത്താൻ പോകുകയാണ്. ശകുൻ ആണ് ഈ സിനിമയുടെ സംവിധായകൻ. നടി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ കുറേ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ദീപികയുടെ ഒരു ഫോട്ടോഷൂട്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ചിത്രങ്ങളിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടുള്ള ഫോട്ടോഷൂട്ടിനായി ഓറഞ്ച് കളറിലുളള വസ്ത്രമാണ് നടി തിരഞ്ഞെടുത്തത്.
ദീപികയും അവരുടെ സ്റ്റൈലിസ്‌റ്റായ ശലീന നതാനിയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വസ്ത്രത്തിന്റെ വിലയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. 48,000രൂപയാണ് വില.
View this post on Instagram A post shared by Deepika Padukone (@deepikapadukone)