
മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അമർദീപ് സംവിധാനം ചെയ്ത ' നിണം ' എന്ന സിനിമയിലെ നാട്ടുനെല്ലിക്ക .... എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കി. ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുമേഷ് മുട്ടറയും ഈണമിട്ടിരിക്കുന്നത് സുധേന്ദുരാജുമാണ്. ഫർഹാനും എം ആർ ഭൈരവിയുമാണ് ആലാപനം.
പുതുമുഖങ്ങളെ അണിനിരത്തി ഫാമിലി റിവഞ്ച് ത്രില്ലറിലൊരുക്കിയ ചിത്രത്തിൽ സൂര്യകൃഷ്ണയാണ് നായകൻ. ് കലാഭവൻ നന്ദനയാണ് നായിക. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
കഥ, തിരക്കഥ, സംഭാഷണം: വിഷ്ണുരാഗ്. ഛായാഗ്രഹണം: വിപിന്ദ് വി രാജ്.പ്രോജക്ട് ഡിസൈനർ: ജയശീലൻ സദാനന്ദൻ. എഡിറ്റിംഗ്: വിപിൻ മണ്ണൂർ, ഗാനരചന: സുമേഷ് മുട്ടറ. സംഗീതം, പശ്ചാത്തലസംഗീതം: സുധേന്ദുരാജ്, സിജു ഹസ്രത്ത്.ആലാപനം: ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് അഷ്രഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ: ഷാൻ എസ് എം കടയ്ക്കാവൂർ.കല: ബിനിൽ കെ ആന്റണി.ചമയം: പ്രദീപ് വിതുര.വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമാരപുരം.സംവിധാന സഹായികൾ: സ്‌നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡിസൈൻസ്:പ്‌ളാനറ്റ് ഒഫ് ആർട്ട് സ്റ്റുഡിയോ, സ്റ്റിൽസ്: വിജയ് ലിയോ.പി ആർ ഒ: അജയ് തുണ്ടത്തിൽ .