
പുതിയ വാഹനങ്ങൾ സ്വന്തമാക്കി നടി റിമ കല്ലിംഗലും ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവും. ബി.എം.ഡബ്ല്യൂ 3 സീരിസ് ആണ് റിമ സ്വന്തമാക്കിയ വാഹനം. റിമയുടെ പേരിൽ തന്നെയാണ് വാഹനം. ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിൽ ഒന്നാണ് 330 ഐ എം സ്‌പോർട്ട്. മണിക്കൂറിൽ 250 കലോമീറ്ററാണ് വാഹനത്തിന്റെ ഉയർന്ന വേഗം.
റിമ കാർ വാങ്ങിയതിന് പിന്നാലെ ആഷിഖും പുതിയ വാഹനം സ്വന്തമാക്കി. വോൾവോയുടെ എക്സ്സി 90 എസ്.യു.വിയാണ് ആഷിഖ് സ്വന്തമാക്കിയത്. വോൾവോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആഡംബര മോഡലുകളിലൊന്നാണ് എക്സ്.സി 90.