child-marriage

മലപ്പുറം: മലപ്പുറത്ത് ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16 കാരിയുടെ വിവാഹം നടന്നത് ഒരു വർഷം മുമ്പായിരുന്നു. നിലവില്‍ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഒരു വർഷം മുമ്പാണ് വണ്ടൂർ സ്വദേശി പെൺകുട്ടിയെ വിവാഹം ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത വണ്ടൂര്‍ സ്വദേശിക്കെതിരേ ശൈശവവിവാഹ നിരോധന നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.