
വിജയദേവരകൊണ്ടയുടെ ലിഗറിൽ അനന്യ പാണെഡ നായിക
അല്ലു അർജുൻ ചിത്രമായ പുഷ്പയ്ക്കുശേഷം വീണ്ടും ഐറ്റം ഡാൻസിന് സാമന്ത. വിജയദേവരകൊണ്ട നായകനാകുന്ന ലിഗർ എന്ന ചിത്രത്തിൽ സാമന്ത ഐറ്റം ഡാൻസുമായി എത്തുമെന്നാണ് റിപ്പോർട്ട്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗറിൽ ബോളിവുഡ് താരം അനന്യ പാണ്ഡെയാണ് നായിക.തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുന്റെ 'പുഷ്പ'യിലെ സാമന്തയുടെ ഐറ്റം ഡാൻസ് അരങ്ങേറ്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കുറച്ചുനാളായി വാർത്തകളിൽ താരമാണ് സാമന്ത. ഒക്ടോബറിലാണ് സാമന്തയും ഭർത്താവും നടനുമായ നാഗചൈതന്യയും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹശേഷം ഗ്ലാമറസ് വേഷങ്ങൾ ഒഴിവാക്കിയ സാമന്തയുടെ ഐറ്റം ഡാൻസിലേക്കുള്ള ചുവടുമാറ്റം ആരാധകരിൽ ഒരേസമയം അമ്പരപ്പും വിരോധവുമുണ്ടാക്കി. മിനിറ്റുകൾ മാത്രമുള്ള പുഷ്പയിലെ ഐറ്റം ഡാൻസിന് സാമന്ത കോടികൾ വാങ്ങിയെന്നാണ് റിപ്പോർട്ട് . 'ഓ ആണ്ടവ മാവ' എന്ന് തുടങ്ങുന്ന ഗാനരംഗവും സാമന്തയുടെ ഐറ്റം ഡാൻസും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
അതേസമയം സ്വിറ്റ്സർലാൻഡിൽ അവധിയാഘോഷം കഴിഞ്ഞു
സാമന്ത മടങ്ങിയെത്തിയിട്ടുണ്ട്.