അശ്വതി: ആശയവിനിമയത്തിൽ അപാകത സംഭവിക്കുന്നതിനാൽ കുടുംബാംഗങ്ങളുടെ അപ്രീതി നേടും. പുതിയ ഗൃഹം നിർമ്മിക്കാനുള്ള തീരുമാനമുണ്ടാകും. പുതിയ സാമ്പത്തിക സ്രോതസുകൾ മുഖേനെ ധനാഗമനം. വിദേശയാത്ര നീട്ടിവയ്‌ക്കും.

ഭരണി: ഭരണനേതൃത്വത്തിൽ സ്വാധീനം ചെലുത്തി ഉദ്ദേശിച്ച കാര്യങ്ങൾ നേടാനുള്ള സാമർത്ഥ്യം പ്രകടിപ്പിക്കും. ആരോഗ്യത്തിൽ കൂടുതൽ ശുഷ്‌കാന്തി പുലർത്തണം. വിവാദങ്ങളിൽ നിന്നും മാറി നിൽക്കുന്നതാണ് അഭികാമ്യം.
കാർത്തിക: കാര്യങ്ങളുടെ ഗൗരവം മനസിലാക്കാതെ പ്രവർത്തിക്കുന്നതിനാൽ ചിലർക്കെതിരെ സംഘടനയിൽ നടപടിയെടുക്കേണ്ടി വരും. അപകടങ്ങൾക്കിടയാവാതെ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. കേസുകളിൽ വിജയിക്കും.
രോഹിണി:അപ്രതീക്ഷിതമായി ഉദ്യോഗത്തിൽ നേട്ടമുണ്ടാകും. യാത്രാപരിപാടികൾ മാറ്റിവയ്‌ക്കും. ജീവിതത്തിൽ പുരോഗതി ഉണ്ടാകും. വീട്ടിൽ സമാധാന അന്തരീക്ഷം.
മകയിരം: മകളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. വിദേശത്തു നിന്നും സഹായം ലഭിക്കും. പരീക്ഷയിൽ വിജയമുണ്ടാകും. കേസുകൾ നീണ്ടുപോകുന്നതിൽ അസ്വസ്ഥരാകും.
തിരുവാതിര: രോഗവിമുക്തിയുണ്ടാകും. കുടുംബത്തിൽ സന്താനസൗഭാഗ്യമുണ്ടാകും. ഏറെ കാലമായി മനസിൽ ആഗ്രഹിച്ച പുണ്യക്ഷേത്രദർശനം നടത്തും.
പുണർതം: വിദ്യാഭ്യാസത്തിൽ ഉയർച്ച. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. അപ്രതീക്ഷിത ഭാഗ്യലബ്‌ധിയുണ്ടാകും. ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കും.
പൂയം: വിദ്യാപുരോഗതിയുണ്ടാകും. കേസുകളിൽ വിജയം. ഗൃഹത്തിൽ മംഗളകർമ്മം നടക്കും. മക്കളുടെ ഉപരിപഠനത്തിൽ തീരുമാനമെടുക്കും.
ആയില്യം: പുതിയ വസ്‌തു വാങ്ങും. സർക്കാരിൽ നിന്നും കാലങ്ങളായി പ്രതീക്ഷിച്ച ആനുകൂല്യങ്ങൾ ലഭിക്കും. പരീക്ഷകളിൽ നല്ല പ്രകടനം കാഴ്‌ച വയ്‌ക്കാൻ സാധിക്കും.
മകം: മക്കളോടൊപ്പം നടത്താൻ തീരുമാനിച്ചിരുന്ന വിനോദയാത്ര മാറ്റിവയ്‌ക്കും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം പ്രകടിപ്പിക്കും. സഹപ്രവർത്തകരിൽ നിന്നും സഹായം ലഭിക്കും. ഉദ്യോഗലബ്‌ധിക്ക് സാദ്ധ്യത.
പൂരം: ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ കഴിയാത്ത അവസ്ഥയുണ്ടാകും. അനാവശ്യയാത്ര ദുരിതമയമാകും. ജോലിക്കയറ്റം ലഭിക്കും. ദാമ്പത്യത്തിൽ സന്തോഷക്കുറവ് അനുഭവപ്പെടും.
ഉത്രം: ഉപരിപഠനത്തിനുള്ള ആഗ്രഹം നിറവേറും. ശത്രുപീഢ അനുഭവപ്പെടും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെങ്കിലും മുന്നോട്ടുപോകും.
അത്തം: കുടുംബത്തിൽ രോഗാരിഷ്‌ടതകളുണ്ടാകും. ഏറ്റെടുത്ത കരാർ ജോലി കൃത്യസമയത്തു നിർവഹിക്കും. മംഗളകർമ്മങ്ങൾക്ക് ഉചിതമായ സമയമാണ്.
ചിത്തിര: ചിരകാലാഭിലാഷം പൂവണിയും. ഗൃഹത്തിൽ വിശ്രമജീവിതം നയിക്കേണ്ടി വരും. നല്ല ജോലി അവസരങ്ങൾ ലഭിക്കും. രോഗവിമുക്തിയുണ്ടാകും. സർക്കാരിൽ നിന്നും സഹായങ്ങൾ ലഭിക്കും.
ചോതി: സർക്കാർ അഭിമുഖ പരീക്ഷകളിൽ വിജയിക്കും. ഗുരുനാഥനിൽ നിന്നും പ്രോത്സാഹനം ലഭിക്കും. മക്കൾക്ക് ഉപരിപഠനത്തിന് വിദേശത്തു നിന്നും അവസരങ്ങൾ ലഭിക്കും.
വിശാഖം: വിശിഷ്‌ട വ്യക്തികളെ പരിചയപ്പെടുവാനുള്ള സാഹചര്യമുണ്ടാകും. ഭാവിയിൽ ഈ കൂടിക്കാഴ്‌ച ഗുണപ്രദമായി മാറും. വസ്‌തു, വാഹന ഇടപാടുകളിൽ ലാഭം.
അനിഴം: അനാവശ്യമായി യാത്ര ചെയ്യാതിരിക്കുകയാണ് അഭികാമ്യം. വ്യാപാരമാന്ദ്യം അനുഭവപ്പെടും. ബന്ധുവിരോധമുണ്ടാകും. ആരോഗ്യപുഷ്‌ടി അനുഭവപ്പെടും. സ്ഥാനചലനം പ്രതീക്ഷിക്കാം.
തൃക്കേട്ട: തൃപ്‌തികരമല്ലാത്ത വിവാഹാലോചന ഉപേക്ഷിക്കും. രോഗശാന്തി അനുഭവപ്പെടും. ഗൃഹത്തിൽ അസ്വസ്ഥതകളുണ്ടാകും. വാഹനം വാങ്ങുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം.
മൂലം: ഏറെ കാലമായി തേടി കൊണ്ടിരുന്ന ആത്മീയഗുരുക്കളെ കണ്ടുമുട്ടും. രോഗശാന്തി അനുഭവപ്പെടും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും.
പൂരാടം: പൂർവികസ്വത്ത് കൈമാറ്റം ചെയ്യാനിടയുണ്ട്. അന്യവസ്‌തുക്കളിൽ നിന്നും രോഗബാധ ഉണ്ടായേക്കാം. സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാലതാമസമുണ്ടാകും.
ഉത്രാടം: പൂജകൾക്ക് സമ്പാദ്യം മാറ്റിവയ്‌ക്കും. വീട്ടിൽ വിവാഹാദിമംഗളകർമ്മങ്ങൾ നടക്കും. പരീക്ഷകളിൽ മികച്ച വിജയം. മനോവിഷമമുണ്ടാകുന്ന സാഹചര്യങ്ങളുണ്ടാകും.
തിരുവോണം: തീരുമാനങ്ങളിൽ ഉച്ചു നിൽക്കുക വഴി കോടതിയിൽ വ്യവഹാരം നേരിടേണ്ടി വരും. സുഹൃത്തുക്കളിൽ നിന്നും വഞ്ചന നേരിടേണ്ടി വരും. എല്ലാകാര്യങ്ങളിലും ജാഗ്രത പുലർത്തണം.
അവിട്ടം: ഉചിതസമയത്ത് വിവേകം കാണിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും ഒഴിവാകും. എഴുത്തുകാർക്ക് നല്ല സമയം. സംഗീതകലകളിൽ പ്രാവീണ്യം കാണിക്കും.
ചതയം: ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. അന്യരുടെ വാക്കുകൾ കേട്ട് ആപത്തിൽ പെടാതിരിക്കണം. ഏറെ കാലമായി ശ്രമിച്ചുകൊണ്ടിരുന്ന വായ്‌പ ലഭിക്കും.
പൂരുരുട്ടാതി:പൂർത്തിയാകാതെ കിടക്കുന്ന വീടിന്റെ പണി പുനരാരംഭിക്കും. ബന്ധുജനങ്ങളിൽ നിന്നും സഹായം ലഭിക്കും. സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കും. ഗൃഹനിർമ്മാണത്തിന് കൂടുതൽ ധനം ചെലവഴിക്കും.
ഉത്രട്ടാതി: കൂടുതൽ സൗകര്യങ്ങളിൽ ജീവിക്കാനുള്ള അവസരമുണ്ടാകും. ഉദ്ദിഷ്‌ട കാര്യസിദ്ധിയുണ്ടാകും. ഉദ്യോഗക്കയറ്റം നേടും. മനസിന് സമാധാനം അനുഭവപ്പെടും.
രേവതി: രേഖാപരമായി അയൽക്കാരിൽ നിന്നും ഭൂമി വിട്ടു കിട്ടാൻ കോടതി വിധി സമ്പാദിക്കും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ഗൃഹത്തിൽ കൂട്ടായ്‌മ അനുഭവപ്പെടും.