joe-biden

വാഷിം‌ഗ്ടൺ: തന്റെ മൈക്ക് ഓൺ ആണെന്നറിയാതെ മാദ്ധ്യമപ്രവർത്തകനെ അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈ‌ഡനെതിരെ കനത്ത പ്രതിഷേധം ഉയരുന്നു. ഫോക്സ് ന്യൂസിലെ ജേർണലിസ്റ്റായ പീറ്റർ ഡൂസിയെയാണ് ബൈഡൻ അധിക്ഷേപിച്ചത്.

വൈറ്റ് ഹൗസിൽ നടന്ന പരിപാടിയെ തുടർന്ന് എല്ലാ മാദ്ധ്യമപ്രവർത്തകരും പോകാൻ തുടങ്ങുന്നതിനിടെ ഡൂസി ബൈഡനോട് വിലക്കയറ്റം രാഷ്ട്രീയ ബാദ്ധ്യതയാണോ എന്ന് ചോദിച്ചു. തന്റെ മൈക്ക് ഓൺ ആണെന്നറിയാതെ വിലക്കയറ്റം വലിയ സമ്പാദ്യമാണെന്നും കൂടുതൽ വിലക്കയറ്റം വരണമെന്നും ബൈ‌ഡൻ പ്രതികരിച്ചു. തുടർന്ന് "വാട്ട് എ സ്റ്റുപിട് സൺ ഒഫ് എ ബിച്ച്" എന്ന് പിറുപിറുക്കുകയായിരുന്നു.

Democrats: Donald Trump’s attacks on the press are an attack on the First Amendment.

Joe Biden to Peter Doocy: “What a stupid son of a b*tch.”

Democrats: *silence* pic.twitter.com/csPv2yjNPb

— Lauren Boebert (@laurenboebert) January 24, 2022

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ആരും ഇക്കാര്യത്തിന്റെ നിജസ്ഥിതിയെപ്പറ്റി അന്വേഷിച്ചിട്ടില്ലെന്നും ഇത് സത്യമല്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഫോക്സ് ന്യൂസിലെ ഒരഭിമുഖത്തിൽ ഡൂസി വ്യക്തമാക്കി. എന്നാൽ കുറച്ച് മണിക്കൂറുകൾക്ക് ശേഷം അത്തരത്തിൽ പറഞ്ഞത് വ്യക്തപരമായിരുന്നില്ലെന്ന് ജോ ബൈ‌ഡൻ തന്നോട് പറഞ്ഞതായി ഡൂസി വെളിപ്പെടുത്തി. പ്രസിഡന്റിന്റെ കമന്റ് ഉൾപ്പെടുന്ന പരിപാടിയുടെ ട്രാൻസ്‌ക്രിപ്റ്റ് വൈറ്റ് ഹൗസ് പുറത്തിറക്കുകയും ചെയ്തു.