
താരജാഡകളോ താരപരിവേഷമോ ഇല്ലാത്തയാളാണ് പ്രണവ് മോഹൻലാലെന്ന് വിനീത് ശ്രീനിവാസൻ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഹൃദയത്തിലേക്ക് പ്രണവെത്തിയതും പ്രണവിന്റെ രീതികളെ കുറിച്ചുമെല്ലാം വിനീത് മനസ് തുറന്നത്.
'പ്രണവിനോട് ഞാൻ കഥ പറയുക ആയിരുന്നില്ല ചെയ്തത്. ഫുൾ സ്ക്രിപ്ട് വായിച്ചു കൊടുക്കുകയായിരുന്നു. ആദ്യത്തെ ദിവസം പോയി ഫസ്റ്റ് ഹാഫ് പറഞ്ഞു. അടുത്ത ദിവസം പോയി സെക്കന്റ് ഭാഗവും പറഞ്ഞു. അതിനിടയ്‌ക്ക് ചില സംശയങ്ങളൊക്കെ ചോദിച്ചു. എന്നിട്ട് ഒരു ദിവസം ആലോചിക്കാൻ എനിക്ക് സമയം തരുമോയെന്ന് ചോദിച്ചു.
ആലോചിച്ച ശേഷം എന്നെ വിളിച്ചിട്ടു പറഞ്ഞു എന്റെ ഭാഗത്തു നിന്നും ഓക്കെയാണ്. വിനീതിന് വേറെയാരെയെങ്കിലും കുറച്ചൂടെ ബെറ്റർ ഓപ്ഷനായിട്ട് ഉണ്ടെങ്കിൽ നോക്കാമെന്ന്. വളരെ സിംപിളാണ് കക്ഷി. പിള്ളേരുടെ കൂട്ടത്തിലിരുന്നാൽ അവനെ തിരിച്ചറിയുക പ്രയാസമാണ്. ആർട്ടിസ്റ്റാണെന്ന ഫീൽ തരില്ല."