
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സിനിമ തിയേറ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ ലൈസൻസുകളും 2022 മാർച്ച് 31വരെ പിഴയില്ലാതെ പുതുക്കാമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. 2021-22 വർഷത്തെ ലൈസൻസ് പിഴകൂടാതെ അടയ്‌ക്കേണ്ടിയിരുന്നത് കഴിഞ്ഞ 2021 ഫെബ്രുവരി 28ന് മുമ്പായിരുന്നു. പിന്നീട് കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഡിസംബർ 31 വരെ നീട്ടി. അതാണ് കാലാവധി നീട്ടി നൽകി ഉത്തരവ് പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകിയിരിക്കുകന്നതെന്ന് മന്ത്രി വ്യക്തമാക്കി.