
ലണ്ടൻ : ബ്രിട്ടണിൽ കൊവിഡ് ലോക്ക്ഡൗൺ നിലനിൽക്കെ ഡൗണിംഗ് സ്ട്രീറ്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വസതിയിലടക്കം പാർട്ടികൾ സംഘടിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് സർവീസ്. പാർട്ടികൾ നടത്തിയതിൽ പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് അന്വേഷണം.
സംഭവത്തിൽ മുതിർന്ന സിവിൽ സർവീസ് ഓഫീസർ സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് ഉടൻ പുറത്തെത്തും. ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടിനുള്ളിൽ കഴിഞ്ഞപ്പോൾ പാർട്ടികൾ നടത്തി ആഘോഷിച്ച ബോറിസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമുൾപ്പെടെ രംഗത്തുവന്നിരുന്നു.