africa-cuo-of-nation

യാവോണ്ടേ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻ മൈതാനത്ത് തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ആതിഥേയരായ കാമറൂണും കൊമാറോസും തമ്മിലുള്ള പ്രീക്വാർട്ടർ ഫൈനൽ മത്സരം കാണാനെത്തിയവരാണ് തിക്കിലും തിരക്കിലുംപെട്ടത്. കൊവിഡ് വ്യാപനത്തെ തുടർന്ന് മത്സരവേദിയായ കാമറൂണിന്റെ തലസ്ഥാനമായ യൊവാണ്ടേയിലെ 60,​0000 പേർക്കിരിക്കാവുന്ന ഒലാമ്പേ സ്റ്റേഡിയത്തിലേക്ക് 48,​000 പേർക്കാണ് പ്രവേശന അനുമതി ഉണ്ടായിരുന്നുള്ളുൂ. എന്നാൽ ഇത് വകവയ്ക്കാതെ കാണികൾ ഗാലറിയിലേക്ക് ഇരച്ചു കയറി. ഇതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്റ്റേഡിയത്തിന്റെ പ്രധാന വാതിലുകൾ അടയ്ക്കുുകയായിരുന്നു. തുടർന്നാണ് ദുരന്തമുണ്ടായത്. 8 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരിൽ 2 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. ഗുരുതരമായി പരിക്കേറ്റവരുൾപ്പെടെ അമ്പതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് കാമറൂൺ ഗവൺമെന്റ് ഉത്തരവിട്ടുണ്ട്.

കാ​മ​റൂ​ണി​ന് ​ജ​യം
ആ​ഫ്രി​ക്ക​ ​ക​പ്പ് ​ഓ​ഫ് ​നേ​ഷ​ണി​ൽ​ ​ആ​തി​ഥേ​യ​രാ​യ​ ​കാ​മ​റൂ​ൺ​ ​ക്വാ​ർ​ട്ട​റി​ൽ​ ​ക​ട​ന്നു.​ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ​ ​കൊ​മോ​റോ​സി​നെ​ 2​-1​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​കാ​മ​റൂ​ൺ​ ​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ച​ത്.​ ​ഏ​ഴാം​ ​മി​നി​ട്ടി​ൽ​ ​ജി​മ്മി​ ​അ​ബോ​ഡു​ ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യ​തി​നെ​ത്തു​ട​ർ​ന്ന് ​പ​ത്ത് ​പേ​രു​മാ​യി​ ​ക​ളി​ക്കേ​ണ്ടി​ ​വ​ന്ന​ത് ​കൊ​മോ​റോ​സി​ന് ​തി​രി​ച്ചി​ടി​യാ​വു​ക​യാ​യി​രു​ന്നു.​ ​
എ​കോം​ബി​യും​ ​അ​ബൂ​ബ​ക്ക​റു​മാ​ണ് ​കാ​മ​റൂ​ണി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​എം​ ​ചം​ഗാ​മ​യാ​ണ് ​കൊ​മോ​റോ​സി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​കൊ​വി​ഡ് ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ​കൊ​മോ​റോ​സ് ​ഇ​റ​ങ്ങി​യ​ത്.​ ​മൂ​ന്ന് ​ഗോ​ളി​മാ​ർ​ക്കും​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ​ ​പ്ര​തി​രോ​ധ​ ​താ​രം​ ​ചാ​കെ​ർ​ ​ആ​ൽ​ഹാ​ധു​ർ​ ​ആ​ണ് ​കൊ​മോ​റോ​സി​ന്റെ​ ​വ​ല​കാ​ത്ത​ത്.