neeraj-chopra

ന്യൂ​ഡ​ൽ​ഹി​:​ ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ലെ​ ​ഇ​ന്ത്യ​യു​ടെ​ ​സു​വ​ർ​ണ​ ​താ​രം​ ​നീ​ര​ജ് ​ചോ​പ്ര​യ്ക്ക് ​രാ​ജ്യ​ത്തി​ന്റെ​ ​ഇ​ര​ട്ട​ ​ആ​ദ​രം.​ ​ഒ​ളി​മ്പി​ക്സി​ൽ​ ​ട്രാ​ക്ക് ​ആ​ൻ​ഡ്ഫീ​ൽ​ഡ് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​സ്വ​ർ​ണം​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​താ​ര​മാ​യ​ ​ജാ​വ​ലി​ൻ​ ​ത്രോ​ ​താ​രം​ ​നീ​ര​ജ് ഇന്നലെ ​പദ്മശ്രീ​ ​പു​ര​സ്കാ​രത്തിനും​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​പ​രം​ ​വി​ശി​ഷ്ട​ ​സേ​വാ​ ​മെ​ഡ​ലിനും അർഹനായി.​ക​ര​സേ​ന​യി​ൽ​ ​സു​ബേ​ദാ​റാ​യ​ ​നീ​ര​ജ് 4​രാ​ജ് ​പു​ത്താ​ന​ ​റൈ​ഫി​ൾ​സ് ​അം​ഗ​മാ​ണ്.​ ​നേ​ര​ത്തേ​ ​രാ​ജ്യ​ത്തെ​ ​പ​ര​മോ​ന്ന​ത​ ​കാ​യി​ക​ ​ബ​ഹു​മ​തി​യാ​യ​ ​ധ്യാ​ൻ​ ​ച​ന്ദ് ​ഖേ​ൽ​ ​ര​ത്ന​ ​പു​ര​സ്കാ​രം​ ​ന​ൽ​കി​യും​ ​രാ​ജ്യം​ ​ആ​ദ​രി​ച്ചി​രു​ന്നു.
പാ​രാ​ലി​മ്പി​ക്സി​ൽ​ ​ര​ണ്ട് ​സ്വ​ർ​ണ​വും​ ​ഒ​രു​ ​വെ​ള്ളി​യും​ ​ഉ​ൾ​പ്പെ​ടെ​ 3​ ​മെ​ഡ​ലു​ക​ൾ​ ​സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ ​ജാ​വ​ലി​ൻ​ ​ത്രോ​ ​താ​രം​ ​ദേ​വേ​ന്ദ്ര​ ​ജാ​ജാ​രി​യ​യ്ക്ക് ​രാ​ജ്യ​ത്തെ​ ​മൂ​ന്നാ​മ​ത്തെ​ ​പ​ര​മോ​ന്ന​ത​ ​ബ​ഹു​മ​തി​യാ​യ​ ​പ​ദ്മ​ ​ഭൂ​ഷ​ൺ​ ​ല​ഭി​ച്ചു.​ 2004​ലും​ 2016​ലും​ ​പാ​രാ​ലി​മ്പി​ക്സി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​ജാ​ജാ​രി​യ​ ​ഇ​ത്ത​വ​ണ​ ​ടോ​ക്കി​യോ​യി​ൽ​ ​വെ​ള്ളി​യും​ ​നേ​ടി.
മ​ല​യാ​ളി​യാ​യ​ ​ക​ള​രി​യാ​ശാ​ൻ​ ​ശ​ങ്ക​ര​ ​നാ​രാ​യ​ണ​ ​മേ​നോ​ൻ​ ​ചു​ണ്ടി​യി​ൽ,​ ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​നാ​ലാം​ ​സ്ഥാ​നം​ ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ഹോ​ക്കി​ ​ടീം​ ​അം​ഗം​ ​വ​ന്ദ​ന​ ​ക​താ​രി​യ,​​​ ​പാ​രാ​ലി​മ്പി​ക്സി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​അ​വ​നി​ ​ലെ​ഖാ​ര,​​​സു​മി​ത് ​ആ​ന്റി​ൽ,​​​ ​പ്ര​മോ​ദ് ​ഭ​ഗ​ത്ത്,​​​ മു​ൻ​ ​ദേ​ശീ​യ​ ​ഫു​ട്ബാ​ൾ​ ​ടീം​ ​ക്യാ​പ്ട​ൻ​ ​ബ്ര​ഹ്മാ​ന​ന്ദ് ​സം​ഘ്വാ​ൽ​ക്ക​ർ,​​​ ​മാ​ർ​ഷ​ൽ​ ​ആ​ർ​ട്സ് ​വിദഗ്ദ്ധൻ​ ​ഫൈ​സ​ൽ​അ​ലി​ ​ദാ​ർ​ ​എ​ന്നി​വ​ർ​ക്കും​ ​പ​ദ്മ​ശ്രീ​ ​പു​ര​സ്കാ​രം​ ​ല​ഭി​ച്ചു.