param-vishisht-seva-medal

ന്യൂഡൽഹി:റിപ്പബ്ളിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സേനാ പുരസ്കാരങ്ങളിൽ പരം വിശിഷ്ട സേനാ മെഡലിന് കരസേനയിൽ നിന്ന് നിയുക്ത കരസേനാ ഉപമേധാവി ലെഫ്. ജനറൽ മനോജ് പാണ്ഡെ, ലെഫ്. ജനറൽ വൈ.കെ. ജോഷി, ലെഫ്. ജനറൽ കെ.ജെ.എസ്. ധില്ലൻ, ലെഫ്. ജനറൽ മാധുരി കനിത്കർ എന്നിവരടക്കം 19 പേർ അർഹരായി.

കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകക്കരയിൽ ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം വിഫലമാക്കിയ ഒാപ്പറേഷൻ സ്നോ ലെപ്പേർഡ്, അതിർത്തിയിലെ നിർണായകമായ ഒാപ്പറേഷൻ മേഘദൂത്, ഒാപ്പറേഷൻ സദ്ഭാവന എന്നിവയിലെ മികവിന് ലേ എയർബേസിലെ ചീഫ് ഒാപ്പറേഷൻസ് ഒാഫീസർ ഗ്രൂപ്പ് ക്യാപ്ടൻ അജയ് രാതി വായുസേനാ മെഡലിന് അർഹനായി.

നാവിക സേനയിൽ മൂന്നുപേർക്ക് പരംവിശിഷ്ട സേനാ മെഡലുകളും ഏഴ് പേർക്ക് അതിവിശിഷ്ട സേനാമെഡലുകളും എട്ടുപേർക്ക് നൗസേനാ മെഡലുകളും 16 പേർക്ക് വിശിഷ്ട സേനാമെഡലുകളും പ്രഖ്യാപിച്ചു.