
ന്യൂഡൽഹി: 2022ലെ റിപ്പബ്ളിക് ദിന പരേഡിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ വനിതാ റാഫേൽ യുദ്ധവിമാന പൈലറ്റ് ശിവാംഗി സിംഗ്. ഇന്ത്യൻ വ്യോമസേനയുടെ ടാബ്‌ളോയുടെ ഭാഗമായിരുന്നു ശിവാംഗി. ഐ എ എഫിന്റെ റിപ്പബ്ളിക് ദിന പരേഡിന്റെ ഭാഗമാകുന്ന രണ്ടാമത്തെ വനിതാ യുദ്ധവിമാന പൈലറ്റാണിവർ. ഐ എ എഫിന്റെ റിപ്പബ്ളിക് ദിന പരേഡിന്റെ ഭാഗമാവുന്ന ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ് ഫ്ളൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്താണ്.
Country's first woman Rafale fighter jet pilot Flight Lieutenant Shivangi Singh is a part of the Indian Air Force tableau as the @IAF_MCC band and marching contingent marches down the Rajpath#RepublicDay #RepublicDayIndia pic.twitter.com/n35YZ0xp4F
— PIB India (@PIB_India) January 26, 2022
വരണാസി സ്വദേശിയായ ശിവാംഗി സിംഗ് 2017ൽ ആണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്നത്. തുടർന്ന് ഐ എ എഫിന്റെ വനിതാ ഫൈറ്റർ പൈലറ്റിന്റെ രണ്ടാം ബാച്ചിലേയ്ക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. റാഫേൽ യുദ്ധവിമാന പൈലറ്റാവുന്നതിന് മുൻപ് മിഗ്21 ബൈസൺ വിമാനത്തിന്റെ പൈലറ്റായിരുന്നു ശിവാംഗി. അമ്പാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രനിന്റെ ഭാഗമാണ് ശിവാംഗി സിംഗ് ഇപ്പോൾ.
ഭാവിയിലേയ്ക്ക് ചുവടുവയ്ക്കുന്ന ഇന്ത്യൻ വ്യോമസേന എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് 2022ലെ റിപ്പബ്ളിക് ദിന പരേഡിനായുള്ള ഐ എ എഫിന്റെ ടാബ്‌ളോ തയ്യാറാക്കിയത്. രാജ്‌പഥിനെ കടന്നുനീങ്ങിയ ടാബ്‌ളോയിൽ വ്യോമസേനയുടെ ഏറ്റവും പുതിയ വിമാനങ്ങളുടെ മാതൃകകൾ പ്രദർശിപ്പിച്ചു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും ആഷ്ലെഷ എം കെ1 നിരീക്ഷണ റഡാറും ചേർന്ന് വികസിപ്പിച്ചെടുത്ത റഫാൽ യുദ്ധവിമാനങ്ങളായ ലെറ്റ് കോംപാക്റ്റ് ഹെലികോപ്ടറിന്റെ സ്കെയിൽ ഡൗൺ മോഡലുകൾ പരേഡിൽ മുഖ്യ ആകർഷണമായി. 1971ലെ ബംഗ്ളാദേശ് വിമോചനത്തിൽ നിർണായക പങ്കുവഹിച്ച മിഗ്21 ജെറ്റിന്റെ പകർപ്പും പരേഡിന്റെ ഭാഗമായിരുന്നു.