darsana

ഹൃദയം സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ കൂടു കൂട്ടിയ താരങ്ങളാണ് പ്രണവും ദർശനയും. പ്രണവ് എന്ന പേരിനേക്കാൾ എല്ലാവർക്കും പ്രിയം അപ്പു എന്ന പേരിനോടാകും. ഹൃദയത്തിന്റെ ലൊക്കേഷനിൽ അപ്പു എന്ന പേര് എല്ലാവരും വിളിക്കുമ്പോൾ ആ പേര് വിളിക്കാത്ത ഒരേയൊരാളേ ഉണ്ടായിരുന്നുള്ളു,​ അത് ദർശനയാണ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പ്രണവുമായുള്ള സൗഹൃദവും ലൊക്കേഷൻ വിശേഷങ്ങളും ദർശന പങ്കു വയ്‌ക്കുന്നു.

' പ്രണവ് ഭയങ്കര കംഫർട്ടിബിളായിട്ടുള്ള ആളാണ്. പെട്ടെന്ന് കണക്‌ട് ചെയ്യാൻ പറ്റും. പ്രണവിനെ എല്ലാവരും അപ്പു എന്നാണ് വിളിക്കുന്നത്. ഞാൻ പക്ഷേ പ്രണവ് എന്നു തന്നെയാണ് വിളിക്കുന്നത്. മറ്റുള്ളവരോട് പറയുമ്പോൾ അപ്പു എന്നു പറയും. കാരണം അവരെല്ലാം ആ പേരാണ് വിളിക്കുന്നത്. "കല്യാണിയെ എല്ലാവരും അമ്മു എന്ന് വിളിക്കുമ്പോൾ താൻ കല്യാണി എന്നാണ് വിളിക്കാറുള്ളതെന്നും ദർശന പറയുന്നു.

'എനിക്ക് പ്രണവ്,​ കല്യാണി പേരുകളോട് ഭയങ്കര ഇഷ്‌ടമാണ്. അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസത്തിനുള്ളിൽ തന്നെ പ്രണവുമായി നല്ല സെറ്റായി. അത് ഷൂട്ടിനും സഹായകമായിട്ടുണ്ട്. പ്രണവ് ഒരു ആക്‌ടർ മാത്രമല്ല,​ പല പല കാര്യങ്ങൾ ചെയ്യുന്ന ആളാണ്. പെട്ടെന്ന് ആരുമായും കണക്‌ട് ചെയ്യാൻ പറ്റുന്ന ആളാണ്. എനിക്ക് ഏറ്റവും കൂടുതൽ സീനുകളുള്ളതും പ്രണവിനൊപ്പമാണ്. താരജാഡകളൊന്നുമില്ല. പ്രണവുമായി അടുത്ത് ഇടപഴകുമ്പോൾ അങ്ങനെയൊരു കാര്യം ഓർമ വരാറില്ലെന്നും ദർശന പറഞ്ഞു.