gulam-nabi-azad

ന്യൂഡൽഹി: പ‌ദ്‌മ ഭൂഷൺ പുരസ്കാരം നേടിയ ​ഗുലാം നബി ആസാദിന് അഭിനന്ദനങ്ങളുമായി കോൺഗ്രസ് നേതാക്കളായ കപിൽ സിബലും ശശി തരൂരും. ഗുലാം നബി ആസാദിനെ രാജ്യം അംഗീകരിച്ചിട്ടും കോൺഗ്രസിനി അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണെന്ന് സിബൽ ട്വിറ്ററിൽ കുറിച്ചു.

Ghulam Nabi Azad conferred Padam Bhushan

Congratulations bhaijan

Ironic that the Congress doesn’t need his services when the nation recognises his contributions to public life

— Kapil Sibal (@KapilSibal) January 26, 2022

​ഗുലാം നബിക്ക് അഭിനന്ദനങ്ങൾ. രാഷ്ട്രീയമായി മറുവശത്തു നിൽക്കുന്ന സർക്കാരാണെങ്കിലും, പൊതുരം​ഗത്തെ സേവനത്തെ അം​ഗീകരിക്കുനന്ത് നല്ലകാര്യമാണെന്നാണ് തരൂർ അഭിപ്രായപ്പെട്ടത്. . നേരത്തെ ​ഗുലാം നബിയെ പരോക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ് രം​ഗത്തു വന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രം​ഗത്തുവന്ന ജി-23 നേതാക്കളിലുള്‍പ്പെട്ടവരാണ് ഗുലാം നബി ആസാദും കപില്‍ സിബലും ശശി തരൂരും.

Warm congratulations to Shri @ghulamnazad on his Padma Bhushan. It is good to be recognized for one's public service even by a government of the other side. https://t.co/OIT0iVNPjo

— Shashi Tharoor (@ShashiTharoor) January 25, 2022