kk

നടി പ്രിയങ്ക ചോപ്ര വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകുന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. കുടുംബത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിനായി ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ വരവേൽക്കാനായി ലോസ് ആഞ്ചലസിലെ 149 കോടിയുടെ വീട് നവീകരിക്കുകയാണ് പ്രിയങ്കയും ഭർത്താവ് നിക്ക് ജോനാസും. .

2019 ൽ .ലോസ്ആഞ്ചലസിലെ വീട് വാങ്ങുമ്പോൾ തന്നെ കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് പ്രിയങ്കയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. കുഞ്ഞിനായി കുടുതൽ ഹരിതാഭവും വിശാലമായ സ്ഥലം ഒരുക്കുകയായിരുന്നു ഇവർ ലക്ഷ്യമിട്ടുന്നു. കുഞ്ഞിന് അനുകൂലമായ അന്തരീക്ഷമൊരുക്കാൻ മാസങ്ങളോളമെടുത്താണ് നവീകരണം പൂർത്തിയാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

2019 നവംബറിലാണ് നിക്കും പ്രിയങ്കയും ലോസ്ആഞ്ചലീസിലെ വീട്ടിലേക്ക് മാറുന്നത്. 20 മില്യൻ ഡോളർ (149 കോടി) മുടക്കിയാണ് 20,000 സ്‌ക്വയർ ഫീറ്റുളള ആഢംബര ഭവനം ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. 7 ബെഡ്‌റൂമുകളും 11 ബാ‌ത്ത്‌റൂമുകളും ആണ് വീട്ടിലുള്ളത്. വിശാലമായ മുറ്റവും തടി കൊണ്ടുളള സീലിംഗുകളും, ഗ്ലാസിൽ തീർത്ത സ്റ്റെയർകേസും, വലിയ ഡൈനിംഗ് റൂമും വീട്ടിലുണ്ട്. .