അരുമാനൂർ:ശ്രീനാരായണ ഗുരുദേവൻ ബാലാലയ പ്രതിഷ്ഠയും പ്രഥമ ശിഷ്യൻ ഭൈരവൻ ശാന്തി പുന:പ്രതിഷ്ഠയും നിർവഹിച്ച അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിലെ 88-ാമത് വാർഷിക ഉത്സവത്തിന് ഇന്ന് കൊടിയേറും.

മകര മാസത്തിലെ രേവതി നാളായ ഫെബ്രുവരി 6ന് ആറാട്ടോടെ കൊടിയിറങ്ങും.

ഇന്ന് രാവിലെ 8ന് പൊങ്കാല വഴിപാട്, 9.30ന് തൃക്കൊടിയേറ്റ്, വൈകിട്ട് 6.40ന് താലപ്പൊലി. 29ന് രാവിലെ 6 മണിക്ക് ഹാലാസ്യ മാഹാത്മ്യ പാരായണം ആരംഭം. ഒമ്പതാം ഉത്സവ ദിവസം വരെ പാരായണം തുടരും. 30ന് വിശേഷാൽ പൂജകൾ.31ന് ഉച്ചയ്ക്ക് രണ്ടിന് ഉത്സവ ബലി.വൈകിട്ട് നാലിന് ഉത്സവ ബലിദർശനം.

ഫെബ്രുവരി ഒന്ന് മുതൽ നാല് വരെ വിശേഷാൽ പൂജകൾ. 5ന് രാത്രി പത്തിന് പള്ളിവേട്ട,പള്ളിക്കുറുപ്പ്.

6ന് രാവിലെ നേർച്ചക്കാവടി, വൈകിട്ട് 4ന് ആറാട്ടിന് എഴുന്നള്ളിപ്പ്, രാത്രി ആറാട്ട്, മംഗള ദീപാരാധന, കൊടിയിറക്ക്, വെടിക്കെട്ട്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും ഉത്സവ നടത്തിപ്പെന്ന് ക്ഷേത്ര യോഗം പ്രസിഡന്റ് അരുമാനൂർ പീതാംബരനും ജനറൽ സെക്രട്ടറി കെ.പ്രതാപചന്ദ്രനും അറിയിച്ചു.