
വിഷ്ണു ഉണ്ണിക്കൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി സുജിത് ലാൽ സംവിധാനം ചെയ്ത രണ്ട് ഫെബ്രുവരി 4ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. അന്ന രേഷ്മ രാജൻ, ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, സുബീഷ് സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ ഗ്രാമിക, ശ്രീലക്ഷ്മി, മാല പാർവതി, മറീന മൈക്കിൾ, മമിത ബൈജു, പ്രീതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ജനുവരി 7നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്. ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച ചിത്രത്തിന് അനീഷ് ലാൽ ആർ.എസ് ഛായാഗ്രഹണം നിർവഹിച്ചു. കഥ, തിരക്കഥ, സംഭാഷണം ബിനുലാൽ ഉണ്ണി. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.