
നവാഗതനായ അരുൺ ശിവവിലാസം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകൻ. ഇന്ദ്രൻസ്, ഷാലു റഹിം എന്നിവരാണ് മറ്റു താരങ്ങൾ. എസാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പുറത്തിറങ്ങും. ഫൈസൽ അലി ആണ് ഛായാഗ്രഹണം . ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ. വിനയൻ.
പ്രൊജക്ട് ഡിസൈനർ: നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, മ്യൂസിക്: നിഹാൽ സാദിഖ്, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ആർട്ട്: നിമേഷ് എം. താനൂർ, എഡിറ്റർ: റിയാസ് കെ. ബദർ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്ര്യൂം: രാംദാസ്, പി.ആർ.ഒ: പി. ശിവപ്രസാദ്.