
പുതുമുഖങ്ങളായ തൽഹത്ത്, ഗീതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന 'കെ എൽ 58 എസ് 4330 ഒറ്റയാൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂർ തോട്ടടയിൽ ആരംഭിച്ചു. നസീർ നാസ്, ദേവൻ, സന്തോഷ് കീഴാറ്റൂർ, അൻസിൽ, നിർമ്മൽ പാലാഴി, അരിസ്റ്റോ സുരേഷ്, മട്ടന്നൂർ ശിവദാസ്, കാർത്തിക് പ്രസാദ്, മേഘ്ന എസ്. നായർ, അഞ്ജു അരവിന്ദ്, സരയു, നീന കുറുപ്പ്, കണ്ണൂർ ശ്രീലത എന്നിവരാണ് മറ്രു താരങ്ങൾ.
രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി. ആണ് ചിത്രം നിർമ്മിക്കുന്നത്.മാരീചന്റെ കഥയ്ക്ക് ഷിംസി വിനീഷ് തിരക്കഥയും സംഭാഷണവും എഴുതുന്നു.ഛായാഗ്രഹണം കനക രാജ് .
പി.ആർ.ഒ: എ.എസ്.ദിനേശ്.