
ജയ ജയ ജയ ജയ ഹേ കൊല്ലത്ത്
മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയ ഹേയിൽ ബേസിൽ ജോസഫ് നായകൻ. ദർശന രാജേന്ദ്രനാണ് നായിക. ബേസിലും ദർശനയും ആദ്യമായാണ് ഒന്നിച്ചു അഭിനയിക്കുന്നത്. ജാൻ-എ-മന്നിനുശേഷം ബേസിൽ ജോസഫ് നായകനായി അഭിനയിക്കുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ജാൻ-എ. മന്നിന്റെ നിർമ്മാതാക്കളായ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത്, ഷോൺ ആന്റണി എന്നിവർ ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. കൊല്ലമാണ് ലൊക്കേഷൻ.ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് ഒരുങ്ങുന്നത്.
അതേസമയം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് ദർശനയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.വിനീത് കുമാർ സംവിധാനം ചെയ്ത പേരിടാത്ത ചിത്രത്തിൽ ടൊവിനോ തോമസിന്റെ നായികയാണ് ദർശന.