
ഫെബ്രുവരി 12ന് കല്യാണി പ്രിയദർശൻ ജോയിൻ ചെയ്യും ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാലയുടെ രണ്ടാമത്തെ ഷെഡ്യൂൾ ഇന്ന് എറണാകുളത്ത് പുനരാരംഭിക്കും. വിനീത് കുമാർ സംവിധാനം ചെയ്ത പേരിടാത്ത ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ ടൊവിനോ തോമസ് ഇന്ന് തല്ലുമാലയിൽ ജോയിൻ ചെയ്യും.അറുപത് ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. ഇതോടെ ചിത്രീകരണം പൂർത്തിയാകും. കല്യാണി പ്രിയദർശനാണ് തല്ലുമാലയിലെ നായിക. ഫെബ്രുവരി 12ന് കല്യാണി ജോയിൻ ചെയ്യും. തലശേരിയിലായിരുന്നു തല്ലുമാലയുടെ ആദ്യ ഷെഡ്യൂൾ. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി,ചെമ്പൻ വിനോദ് ജോസ്, ലുക്‌മാൻ,ഒാസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് മറ്റു താരങ്ങൾ. മുഹ്‌സിൻ പരാരിയും അഷറഫ് ഹംസയും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രം ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് നിർമ്മിക്കുന്നത് ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം: വിഷ്ണു വിജയ്, ഗാനരചന മുഹ്സിൻ പരാരി, എഡിറ്റിംഗ്: നിഷാദ് യൂസഫ്.പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്.