movie

മലയാളത്തിന്റെ പ്രിയതാരം നിമിഷ സജയൻ ബോളിവുഡും കടന്ന് മറാത്തി സിനിമയിലേക്ക്. ഹവ്വാഹവ്വായി എന്ന ചിത്രത്തിലൂടെയാണ് മറാത്തി പ്രവേശനം. ഹവ്വാഹവ്വായിയിൽ സാരിയുടുത്ത് സ്കൂട്ടറിൽ പോകുന്ന ചിത്രം നിമിഷ പങ്കുവച്ചു. മഹേഷ് തിലേകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തര്ക് പ്രൊഡക്ഷൻസിന്റെയും 99 പ്രൊഡക്ഷൻസിന്റെയും ബാനറിൽ മഹേഷ് തിലേകറും വിജയ് ഷിൻഡയും ചേർന്നാണ് നിർമ്മിക്കുന്നത്. മഹേഷ് തിലേകർ തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. പങ്കജ് പദ്‍ഘാനാണ് സംഗീത സംവിധാനം. ആശാ ഭോസ്‍ലെ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നു. ദേശീയ പുരസ്കാര ജേതാവായ ഒനിർ സംവിധാനം ചെയ്ത വീ ആർ എന്ന ചിത്രത്തിലൂടെയാണ് നിമിഷയുടെ ബോളിവുഡ് അരങ്ങേറ്റം. തുറമുഖമാണ് മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന നിമിഷയുടെ ചിത്രം. ജിസ് ജോയ്‌യുടെ ആസിഫ് അലി- റോഷൻ മാത്യു ചിത്രം പൂർത്തിയാക്കിയ നിമിഷ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ലുകേസിലാണ് അവസാനം അഭിനയിച്ചത്. ബിജു മേനോൻ, പദ്മപ്രിയ,റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.