തിരുവനന്തപുരം:രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ കേരളം ചർച്ച ചെയ്യുന്നത് തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനാധിപത്യത്തെയും നിയമവ്യവസ്ഥയെയും കശാപ്പുചെയ്യുന്ന ലോകായുക്ത ഓർഡിനൻസ് തീരുമാനത്തെക്കുറിച്ചാണെന്നത് അത്യന്തം ദുഃഖകരമാണെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.റിപ്പബ്ളിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷോപലക്ഷം ദേശസ്‌നേഹികളുടെ ജീവത്യാഗത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തെയും രണ്ടരവർഷം നീണ്ട ചർച്ചയിലൂടെ രൂപംനൽകിയ ഭരണഘടനയെയും അപമാനിക്കുന്നത് ഇനിയും നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി ഭാരവാഹികളായ ജി.എസ്.ബാബു, വി.പ്രതാപചന്ദ്രൻ, ജി.സുബോധൻ, നേതാക്കളായ ചെമ്പഴന്തി അനിൽ,കൈമനം പ്രഭാകരൻ,കടകംപള്ളി ഹരിദാസ്,ആർ.ഹരികുമാർ,പാളയം ഉദയകുമാർ,പ്രേംജി, വണ്ടന്നൂർ സന്തോഷ്,സൊണാൽജ്,സേവാദൾ ജില്ലാചെയർമാൻ ജോർജ്ജ് ലൂയിസ് എന്നിവർ പങ്കെടുത്തു.