
തിരുവനന്തപുരം:സൗരോർജ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായുള്ള കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ നിർവഹണത്തിൽ ഏർപ്പെട്ട ഡെവലപ്പർമാർക്ക് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി സബ്സിഡി തുക വിതരണം ചെയ്തു. ആദ്യഘട്ട പദ്ധതി നിർവഹിച്ച ഹൈവ് സോളാർ, കോണ്ടാസ് ഓട്ടോമേഷർ ഡെവലപ്പേഴ്സ് സബ്സിഡി ചെക്കുകൾ ഏറ്റുവാങ്ങി.കേന്ദ്ര നവ പുനരുപയോഗ ഊർജ്ജമന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് സൗര പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1.952 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 507 സൗര നിലയങ്ങളാണ് പൂർത്തിയായത്.ഗാർഹിക ഉപഭോക്താക്കൾക്കുള്ള സൗരോർജ്ജ നിലയ സബ്സിഡി പദ്ധതിയിൽ ഇതുവരെ 4.169 മെഗാവാട്ട് ശേഷിയുടെ 1018 നിലയങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.