തിരുവനന്തപുരം:ജനങ്ങളെ സംരക്ഷിക്കുക,രാജ്യത്തെ സംരക്ഷിക്കുക എന്നാ മുദ്രാവാക്യമുയർത്തി ഫെബ്രുവരി 23,24 തീയതികളിൽ നടക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനു വേണ്ടി സംയുക്ത ട്രേഡ് യൂണിയൻ സമിതി ജില്ലാ കൺവെൻഷൻ ഓൺലൈനായി ചേരുന്നു.ഐ.എൻ.ടി.സി.യു ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി രാഹുൽ സ്വാഗതം പറഞ്ഞു. എസ്.ടി.യു നേതാവ് മാഹീൻ അബുബേക്കർ,സേവാ സിറ്റാദാസൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.ജയൻബാബു,സി.ഐ.ടി.യുസംസ്ഥാനസെക്രട്ടറി കെ.എസ്.സുനിൽകുമാർ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമു, ഐ.എൻ.ടി.യു.സി തമ്പി കണ്ണാടൻ,എൻ.എൽ.സി. കാരയ്ക്കമണ്ഡപം രവി, ഐ.എൻ.എൽ.സി കെ.രഘുനാഥൻ,എ.ഐ.സി.ടി.യു പ്രൊഫ. വേണുരാജൻ, എ.ഐ.യു.ടി.യു.സി ആർ.ബിജു എന്നീ സംയുക്ത സമരസമിതി നേതാക്കൾ എന്നിവർ സംസാരിച്ചു.