loka

 പോരാട്ടം കനപ്പിച്ച് പ്രതിപക്ഷം  'നോക്കിയും കണ്ടും' തീരുമാനത്തിന് ഗവർണർ

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതിക്കെതിരെ പ്രതിപക്ഷം പോരാട്ടത്തിന് മൂർച്ച കൂട്ടുകയും,​ ഓർഡിനൻസുമായി മുന്നോട്ടു പോകാൻ സർക്കാരിന് നിയമതടസ്സങ്ങളില്ലെന്ന് സി.പി.എം നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ ലോകായുക്തയെച്ചൊല്ലി രാഷ്ട്രീയ കലഹത്തിന് അരങ്ങൊരുക്കം. വിവാദ വിഷയത്തിൽ സി.പി.ഐ പരസ്യമാക്കിയ അതൃപ്തിക്കു നേരെ കണ്ണടച്ച് മന്ത്രിസഭാ തീരുമാനത്തിൽ ഉറച്ചുനില്ക്കാൻ സി.പി.എം തീരുമാനിച്ചതോടെ മുന്നണിക്കകത്തും ലോകായുക്ത കലഹവിഷയമാകും. അതേസമയം,​ ഓ‌ർഡിനൻസിന്റെ നിയമവശങ്ങൾ വിശദമായി പരിശോധിച്ചു മാത്രം അന്തിമതീരുമാനം മതിയെന്ന നിലപാടിലാണ് ഗവർണർ.

ഓർഡിനൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി,​ രമേശ് ചെന്നിത്തല എന്നിവരും വിവിധ ഘടകകക്ഷി നേതാക്കളും ഉൾപ്പെട്ട സംഘം ഇന്നലെ ഗവർണറെ കണ്ടിരുന്നു. ഗവർണർ ഒപ്പിട്ടാൽ അതിനെതിരെ കോടതിയെ സമീപിക്കാനാണ് ആലോചന. നായനാർ സർക്കാർ കൊണ്ടുവന്ന നിയമത്തിന്റെ കടയ്ക്കൽ ഇടതു സർക്കാർ തന്നെ കത്തിവച്ചത് അഴിമതി ആരോപണങ്ങളെ ഭയന്നാണെന്ന രാഷ്ട്രീയ ആക്ഷേപത്തിനും പ്രതിപക്ഷം പ്രചാരം നല്കും.

അതിനിടെ,​ മുന്നണിയിൽ ചർച്ച ചെയ്യാതെ ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചതിലുള്ള അതൃപ്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യമാക്കി. ഓർഡിനൻസ് ഗവർണർ മടക്കുകയോ, രാഷ്ട്രപതിക്കു കൈമാറുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ തങ്ങൾ അതിന് ഉത്തരവാദികളല്ലെന്നു സ്ഥാപിക്കാനാണ് സി.പി.ഐ നീക്കം. ഭേദഗതി ഓർഡിനൻസ് പാസാക്കിയ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ എതിർക്കാതിരുന്നതിനാൽ, സി.പി.ഐയുടേത് അടക്കമുള്ള മന്ത്രിമാർ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലും വിഷയം ഉന്നയിക്കാതെ മിണ്ടാതിരുന്നു. ഇടതു മുന്നണിയിലെ മറ്റു ഘടകകക്ഷികൾ ലോകായുക്ത വിഷയത്തിൽ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല.

ലോകായുക്തയുടെ വിധി ഗവർണർ, മുഖ്യമന്ത്രി, സർക്കാർ എന്നിവർക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതി. തന്റെ മന്ത്രിസഭയിലെ അംഗത്തിനെതിരെ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രി തന്നെയാകുന്നത് സാമാന്യനീതിയുടെ നിഷേധമാണെന്ന് പ്രതിപക്ഷം വാദിക്കുന്നു. എന്നാൽ, ഭരണഘടനയുടെ 163, 164 വകുപ്പുകൾ പ്രകാരം ഗവർണർക്കുള്ള അധികാരം കവരുന്ന നിയമവ്യവസ്ഥ മാറ്റുന്നത് ജനാധിപത്യപരമാണന്നാണ് സർക്കാർ വാദം.

ലോകായുക്ത അർദ്ധ നീതിന്യായ സംവിധാനമാണ്. ഗവർണറും മുഖ്യമന്ത്രിയും ഭരണഘടനാ സ്ഥാപനങ്ങളാണ്. അവയ്ക്കു മേൽ ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനത്തിന് മേൽക്കോയ്മയുണ്ടാവുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് സർക്കാരിനെ അനുകൂലിക്കുന്ന നിയമവിദഗ്ദ്ധരുടെയും വാദം.

ഗ​വ​ർ​ണ​ർ​ക്ക് ​മു​ന്നിൽ മൂ​ന്നു​ ​വാ​ദ​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​:​മൂ​ന്നു​ ​വാ​ദ​ങ്ങ​ളാ​ണ് ​ഗ​വ​ർ​ണ​ർ​ ​പ​രി​ഗ​ണി​ക്കേ​ണ്ടി​വ​രു​ന്ന​ത്.
1.​ 1999​ൽ​ ​പാ​സാ​ക്കി​യ​ ​ലോ​കാ​യു​ക്ത​ ​നി​യ​മ​ത്തി​ന് ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​അം​ഗീ​കാ​രം​ ​തേ​ടി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പു​തി​യ​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​വ​രു​ത്തു​മ്പോ​ഴും​ ​അ​ത് ​വേ​ണ​മെ​ന്ന​ ​പ്ര​തി​പ​ക്ഷ​ ​വാ​ദം

2.​ ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​മ​ന്ത്രി​മാ​രെ​യും​ ​നി​യ​മി​ക്കാ​നു​ള്ള​ ​അ​ധി​കാ​രം​ ​ഗ​വ​ർ​ണ​ർ​ക്കാ​യി​രി​ക്കേ​ ​ലോ​കാ​യു​ക്ത​യ്ക്ക് ​മ​റ്റൊ​രു​ ​അ​ധി​കാ​രം​ ​കൈ​വ​രു​ന്ന​ത് ​ഭ​ര​ണ​ഘ​ട​നാ​വ്യ​വ​സ്ഥ​യ്ക്ക് ​വി​രു​ദ്ധ​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​വാ​ദം

3.​കേ​ന്ദ്ര​ ​ലോ​ക്പാ​ൽ​ ​നി​യ​മം​ ​നി​ല​നി​ൽ​ക്കെ,​ ​സം​സ്ഥാ​നം​ ​ലോ​കാ​യു​ക്ത​ ​നി​യ​മ​ത്തി​ൽ​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​വ​രു​ത്തു​മ്പോ​ൾ​ ​അ​ത് ​കേ​ന്ദ്ര​ ​നി​യ​മ​ത്തി​ലെ​ ​വ്യ​വ​സ്ഥ​ക​ൾ​ക്ക് ​വി​രു​ദ്ധ​മാ​ക​രു​തെ​ന്ന​ ​വാ​ദം.


മ​ടക്കി​യാ​ലും​ ​ഒ​പ്പി​ടേ​ണ്ടി​വ​രും

ഗ​വ​ർ​ണ​ർ​ ​ഓ​ർ​ഡി​ന​ൻ​സ് ​തി​രി​ച്ച​യ​ച്ചാൽ
വി​ശ​ദീ​ക​ര​ണം​ ​സ​ഹി​തം​ ​മ​ന്ത്രി​സ​ഭ​ ​വീ​ണ്ടും​ ​ന​ൽ​കും.
അ​പ്പോ​ൾ​ ​ഒ​പ്പി​ടാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​ബാ​ദ്ധ്യ​സ്ഥ​നാ​ണ്.
രാ​ഷ്ട്ര​പ​തി​ക്ക് ​അ​യ​ക്കേ​ണ്ട​തു​ണ്ടോ,​ ​ഇ​വി​ടെ​ ​തീ​രു​മാ​നി​ച്ചാ​ൽ​ ​മ​തി​യോ,​ ​കൂ​ടു​ത​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടേ​ണ്ട​തു​ണ്ടോ​ ​എ​ന്നീ​ ​കാ​ര്യ​ങ്ങ​ളി​ലാ​ണ് ​ഗ​വ​ർ​ണ​ർ​ ​നി​ല​പാ​ടെ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത്.
നി​യ​മോ​പ​ദേ​ശ​ക​രു​മാ​യി​ ​മ​തി​യാ​യ​ ​കൂ​ടി​യാ​ലോ​ച​ന​ക​ൾ​ ​ന​ട​ത്തി​യ​ ​ശേ​ഷ​മേ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കൂ.


തീ​രു​മാ​നം​ ​വൈ​കും

ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​കൊ​ച്ചി​യി​ലേ​ക്ക് ​തി​രി​ച്ച​ ​ഗ​വ​ർ​ണ​ർ​ ​ഇ​ന്നു​ച്ച​യോ​ടെ​ ​ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ​പോ​കും.​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നി​നേ​ ​മ​ട​ങ്ങി​യെ​ത്തൂ.​അ​തി​നു​ശേ​ഷ​മേ വി​ഷ​യം​ ​വി​ല​യി​രു​ത്തി​ ​തീ​രു​മാ​ന​മെ​ടു​ക്കൂ.