swara-bhasker

വയസോ ജനിച്ച വർഷമോ ഒന്നും പറയാതെ സ്വന്തം പ്രായം വെളിപ്പെടുത്തണം. ട്വിറ്ററിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ട്രെൻഡിംഗ് ആയിരിക്കുന്ന ചലഞ്ച് ആണിത്. പങ്കെടുക്കുന്നതാകട്ടെ അഭിനേത്രി സ്വര ഭാസ്കറും പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ ഉൾപ്പെടെയുള്ള പ്രമുഖരുമാണ്.

സംഭവം കഴിഞ്ഞ വ‌ർഷം വന്ന് പഴകിയ ചലഞ്ചാണെങ്കിലും അത് വീണ്ടും ട്വിറ്ററിൽ തരംഗമാകുകയാണ്. സ്വന്തം പ്രായമോ ജനിച്ച വർഷമോ ഒന്നും പറയാതെ ചെറുപ്പകാലത്ത് പ്രാചരത്തിലുണ്ടായിരുന്നതും അതേസമയം പുതിയ തലമുറയ്ക്ക് മനസിലാകാത്തതുമായ ഒരു വസ്തുവോ സംഭവമോ ട്വിറ്ററിൽ വെളിപ്പെടുത്തുകയാണ് ഇതിൽ പങ്കെടുക്കുന്നവ‌ർ ചെയ്യുന്നത്. ഇതിലൂടെ തന്റെ സമാനപ്രായത്തിലുള്ളവരെ കണ്ടെത്താനും സാധിക്കും.

ചലഞ്ചിൽ പങ്കെടുത്ത സ്വര ഭാസ്കർ ബ്ളാങ്ക് കാൾ എന്ന് കുറിച്ചു. പരിചയമില്ലാത്തവരുടെ ഫോൺ കാളുകളെ പണ്ട് കാലങ്ങളിൽ ബ്ളാങ്ക് കാൾ എന്നാണ് പറഞ്ഞിരുന്നത്. അതേസമയം പേടിഎം ഉടമ വിജയ് ശേഖ‌ർ ശ‌ർമ്മ പണ്ട് കാലത്ത് ഏറെപേർ ഉപയോഗിച്ചിരുന്ന ചുരുക്കെഴുത്തായ എ/എസ്/എൽ ആണ് കുറിച്ചത്. പ്രായം, പുരുഷനാണോ സ്ത്രീയാണോ, ഭാഷ എന്നിവയ്ക്കുള്ള ചുരുക്കെഴുത്താണ് എ/എസ്/എൽ. സമൂഹമാദ്ധ്യമങ്ങളുടെ ആരംഭകാലത്ത് ഓൺലൈനിലൂടെ പരിചയപ്പെടുന്ന വ്യക്തികളുടെ വിവരങ്ങൾ അറിയുന്നതിന് ഉപയോഗിച്ചിരുന്ന മാർഗമാണിത്.

ഇതിന് പുറമേ ഓർക്കൂട്ട്, സ്ലാം ബുക്ക് തുടങ്ങിയ കാര്യങ്ങളും ഓരോരുത്തർ ട്വീറ്റ് ചെയ്യുന്നുണ്ട്.

Blank call! :) pic.twitter.com/RgN3lSMum0

— Swara Bhasker (@ReallySwara) January 26, 2022

A/S/L ? https://t.co/60vZyO215z

— Vijay Shekhar Sharma (@vijayshekhar) January 26, 2022