kk

കൊച്ചി: കൊല്ലത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിൻ ആലുവയിൽ പാളം തെറ്റി. ആലുവ പാലത്തിനു സമീപമാണ് ട്രെയിൻ പാളം തെറ്റിയത്.

അപകടത്തിൽ ട്രെയിനിൻ്റെ രണ്ട് ബോഗികൾ പാളത്തിൽ നിന്ന് തെന്നി മാറി. ആലുവ റെയിൽവെ സ്റ്റേഷന് സമീപം മൂന്നാമത്തെ പാളത്തിൽ കയറുന്നതിനിടെ ആണ് സംഭവം. ഇതേ തുടർന്ന് ഇരു ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.