
മഞ്ജു വാര്യരുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാകുകയാണ് ആയിഷ. മലയാളം , ഇംഗ്ലീഷ് , അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ആയിഷയായി മഞ്ജു വാര്യർ എത്തും. നവാഗതനായ ആമിർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ആയിഷയുടെ ചിത്രീകരണം റാസൽ ഖൈമയിൽ പുരോഗമിക്കുന്നു.
ഇന്ത്യയിലെ ചിത്രീകരണം ഡൽഹി, മുബെയ് എന്നിവിടങ്ങളിലായി ഫെബ്രുവരി അവസാനം ആരംഭിക്കും.പുതുവർഷത്തിൽ മഞ്ജു വാര്യർ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ആയിഷ.ആദ്യ മലയാള- അറബിക് ചിത്രവും. ഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമായാണ് ആയിഷ ഒരുങ്ങുന്നത്. ക്ളാസ് മേറ്റ്സിലൂടെ എത്തിയ രാധികയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു. ആഷിഫ് കക്കോടിയാണ് ആയിഷയുടെ രചന നിർവഹിക്കുന്നത്.
ക്രോസ് ബോർഡർ കാമറയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്. ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ബി.കെ. ഹരിനാരായണൻ, സുഹൈൽ കോയ എന്നിവരുടെ ഗാനത്തിന് എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്നു. പ്രശസ്ത ഇന്ത്യൻ, അറബി പിന്നണി ഗായകരാണ് പാട്ടുകൾ ആലപിക്കുന്നു.
ഛായാഗ്രഹണം: വിഷ്ണു ശർമ, എഡിറ്റിംഗ്: അപ്പു എൻ. ഭട്ടതിരി,കല: മോഹൻദാസ്, വസ്ത്രാലങ്കാരം: സമീറ സനീഷ്,ചമയം: റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ്: ബിനു ജി. നായർ, ശബ്ദ സംവിധാനം: വൈശാഖ്, സ്റ്റിൽ: രോഹിത് കെ. സുരേഷ്,ലൈൻ പ്രൊഡ്യൂസർ: റഹിം പി.എം.കെ, പി.ആർ.ഒ: എ.എസ്. ദിനേശ്.