snake-master

തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടിനടുത്തുള്ള കോലിയക്കോട് എന്ന സ്ഥലത്തേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. റോഡിനോട് ചേർന്നുള്ള ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ട്യൂഷൻ സെന്ററാണ്. അതിന് താഴെയുള്ള ഒരു റൂമിൽ ആണ് പാമ്പിനെ കണ്ടത്, കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് പി എസ് സി പഠനത്തിനായി എടുത്ത റൂമാണ്.

കുറച്ച് നാളായി അടഞ്ഞ് കിടക്കുകയായിരുന്നു, തുറന്നപ്പോഴാണ് അണലിയെ കണ്ടത്. അപ്പോൾ തന്നെ വാവയെ വിളിച്ചു. യാത്ര തിരിച്ച വാവാ തിരുവനന്തപുരം പോങ്ങുംമൂട് ആലംങ്കോടിനടുത്തുള്ള ഒരു വീട്ടിലേക്കാണ് എത്തിയത്,ഇവിടെ കഴിഞ്ഞ വർഷവും ഇതേ സമയം ഒരു മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. ഈ പ്രാവിശ്യം അതിഥി ഒരു താബൂക്ക് കല്ലിനകത്താണ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...