ദൈവമോ ദൈവമായി തീർന്ന മനുഷ്യനോ? സുബ്രഹ്മണ്യൻ, സേയോൻ, സ്‌കന്ദൻ, വടിവേലൻ, പടയപ്പ,ദേവസേനാധിപതി എന്നെല്ലാം വിളിപ്പേരുള്ള ദൈവം. അതിമാനുഷ്യത്വം കൊണ്ട് സംസ്‌കാരത്തെ കോരിത്തരിപ്പിച്ചവർ ഈശ്വരന്മാരായി തീർന്ന നാടാണ് നമ്മുടേത്. ആത്മജ്ഞാനം കൊണ്ട് ഔന്നിത്യം നേടിയവർ ഈശ്വരതുല്യത നേടിയ നാട്. കൈലാസപതിയായ പരമശിവനും പാർവതിയും ആത്മജ്ഞാനം കൊണ്ട് ഈശ്വരന്മാരായി വാഴ്ത്തപ്പെട്ടവരാണ്.

കഥകളിൽ ശിവയോഗ മാർഗങ്ങൾ പ്രചരിക്കാൻ കൈലാസത്തിൽ നിന്ന് തെക്കിലേക്ക് യാത്രചെയ്യുന്ന മുരുകനെ നമുക്ക് കാണാം. ശിവപുത്രനായി ജന്മംകൊണ്ട ഈ മഹാസിദ്ധൻ വിന്ധ്യനിപ്പുറം കടന്ന് തെക്കിലെത്തി അഗസ്ത്യന് പരംപൊരുളിന്റെ അന്തസത്ത ഉപദേശിച്ചു. പളനി മലയിൽ തപമാണ്ടു. ശിവയോഗ മാർഗങ്ങൾ പ്രചരിപ്പിച്ചു. തമിഴിന്റെ വീര്യം കലർന്ന ആ സ്‌കന്ദപെരുമാളിനെ കുറിച്ച് നമുക്ക് കൂടുതൽ കാര്യങ്ങളറിയാം.