elmar

സന്തോഷ് കീഴാറ്റൂരിനെ കേന്ദ്ര കഥാപാത്രമാക്കി ഗോപി കുറ്റിക്കോൽ രചനയും സംവിധാനവും നിർവഹിച്ച എൽമർ ഫെബ്രുവരി 17ന് തിയേറ്ററിലെത്തും. രാജ് ഗോവിന്ദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേശ്വർ ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്. പൂർണമായി ഖത്തറിൽ ചിത്രീകരിച്ച ചിത്രത്തിൽ നൂറിലധികം കുട്ടികളും അറുപത്തിയഞ്ചിലധികം ഖത്തർ മലയാളി നടന്മാരും അണിനിരക്കുന്നു. ലാൽജോസാണ് ചിത്രം ആഖ്യാനം ചെയ്യുന്നത്. ഛായാഗ്രഹണം: ജിസ്ബിൻ സെബാസ്റ്റ്യൻ, ഹരിഹരൻ, ഹരിചരൺ എന്നിവർ ഗാനമാലപിക്കുന്നു.ഗാനരചയിതാവ്: റഫീഖ് അഹമ്മദ്, സംഗീതം: അജയകുമാർ. പി.ആർ.ഒ: ബിജു പുത്തൂർ. വാർത്താപ്രചാരണം: എം.കെ. ഷെജിൻ ആലപ്പുഴ.