poland-wall

സംഘർഷങ്ങൾ, അടിച്ചമർത്തൽ എന്നിവ കാരണം മറ്റ് രാജ്യങ്ങളിലേയ്ക്ക് പാലായനം ചെയ്യാൻ നിർബന്ധിതരാകുന്ന ജനങ്ങളെ തടയാൻ ഇപ്പോൾ പല രാജ്യങ്ങളും മതിലുകൾ പണിയുകയാണ്. അഭയാർത്ഥികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ പോളണ്ട് ബെലാറസിന്റെ അതിർത്തിയിൽ മതിൽ പണിതതാണ് അവസാനസംഭവം.

പോളണ്ടിലെ ഈ മതിൽ ഒരു സംരക്ഷിത വനത്തിലൂടെയും യുനെസ്കോയുടെ ലോക പൈതൃക സൈറ്റിലൂടെയും കടന്നുപോകുന്നുണ്ട്. അഞ്ചര മീറ്റർ ഉയരമുള്ള ഈ മതിൽ 186 കിലോമീറ്റർ ദൂരമാണ് അതിർത്തിയിലൂടെ കടന്നുപോകുന്നത്. ഇരു രാജ്യങ്ങളും പങ്കിടുന്ന അതിർത്തിയുടെ പകുതിയോളം നീളമാണ് മതിലിനുള്ളത്. ഇതിന്റെ നിർമാണത്തിനായി 353 മില്യൺ യൂറോ അതായത് 3000കോടിയോളം രൂപ ചിലവ് വരും. ജൂണിലാണ് നിർമാണം പൂർത്തിയാവുക. പോളിഷ് ബോർഡർ ഗാർഡ് പറയുന്നതനുസരിച്ച് മതിലിൽ തെർമൽ ക്യാമറകളും മോഷൻ ഡിറ്റക്ടറുകളും സജ്ജീകരിക്കാനാണ് തീരുമാനം.

ഇതുപോലെ അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ചില അതിർത്തി മതിലുകളെപറ്റി അറിയാം.

1.മതിൽ പണിയുന്ന അതിർത്തിയിൽ കവചവുമായി കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥൻ.

border-guard

2.ഡ്യൂറൻഡ് ലൈൻ അതിർത്തിയിൽ താലിബാനും പാകിസ്ഥാൻ സേനയും തമ്മിൽ നടന്ന സംഘർഷം

border-clash

അഫ്ഗാനിസ്ഥാൻ പ്രദേശത്തേക്ക് പാകിസ്ഥാൻ മുള്ളുവേലികൾ കെട്ടി എന്നതിന്റെ പേരിലാണ് അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കൻ നിംറോസ് പ്രവിശ്യയായ ചാർബോർജക് ജില്ലയിൽ വച്ച് ഏറ്റുമുട്ടൽ നടന്നത്.

3. ട്രംപ് മതിൽ

trump-wall

യുഎസിലെ ടെക്സാസിലെ അലമോയിൽ യുഎസ്-മെക്സിക്കോ അതിർത്തി സ്ഥിതിചെയ്യുന്ന 'ട്രംപ് മതിൽ'. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്ദർശിക്കാനെത്തിയ ചിത്രം. ബൈഡനെതിരെ തിരഞ്ഞെടുപ്പിൽ ആയുധമാക്കാനുള്ള ശ്രമത്തിലാണ് ട്രംപ് ഈ മതിലിന്റെ നിർമാണം ആരംഭിച്ചത്.

4. തുർക്കി-ഗ്രീസ് അതിർത്തി മതിൽ

greece-wall

തുർക്കിയുമായുള്ള അതിർത്തിയിൽ 40 കിലോമീറ്റർ നീളത്തിൽ ഗ്രീസ് പൂർത്തിയാക്കിയ മതിൽ. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് ശേഷം അഭയം തേടുന്നവർ യൂറോപ്പിലേക്ക് കടക്കാതിരിക്കാൻ ഒരു പുതിയ നിരീക്ഷണ സംവിധാനവും മതിലിൽ സ്ഥാപിച്ചു.