fish

മീൻ ഫ്രൈ എന്ന് കേട്ടാൽ തന്നെ നാവിൽ വെള്ളമൂറുന്നവരാണ് ഏറെപ്പേരും. വെജിറ്റേറിയൻസിന് പക്ഷേ മീനിനോട് ഒരു അടുപ്പവുമുണ്ടാകില്ല. എന്നാൽ,​ മീൻ കഴിക്കാത്തവരെ കൊണ്ടും അടിപൊളി 'ഫിഷ് ഫ്രൈ" കഴിപ്പിക്കുകയാണ് ഡൽഹിയിലെ ഒരു റെസ്റ്റോറന്റ്.

വെജിറ്റേറിയൻസിന് വേണ്ടിയാണ് ഈ മീൻ വിഭവം ഒരുക്കിയിരിക്കുന്നത്. മീനിന്റെ രൂപമാണെങ്കിലും സംഗതി പക്ഷേ മീനല്ല. തനി വെജിറ്റേറിയൻ ഐറ്റം തന്നെയാണ്. ഫുഡീ ഇൻകാർനേറ്റ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് ഈ ഫിഷ് ഫ്രൈയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

View this post on Instagram

A post shared by Amar Sirohi (@foodie_incarnate)

സോയ കൊണ്ടാണ് ഈ ഫ്രൈ ഉണ്ടാക്കിയിരിക്കുന്നത്. സോയയെ ആദ്യം മീനിന്റെ രൂപത്തിലേക്ക് മാറ്റും. ശേഷം കോൺഫ്ളോർ പേസ്റ്റിലും കോൺഫ്ളേക്സിലുമൊക്കെ മിക്സ് ചെയ്ത് വറുത്തെടുക്കും. ഒറ്റ കാഴ്ചയിൽ മീൻ ആണെന്നേ പറയൂ.

സംഗതി എന്തൊക്കെയായാലും ഇവിടെ ഈ വ്യത്യസ്ത ഫിഷ് ഫ്രൈ കഴിക്കാനെത്തുന്നവരിൽ വെജിറ്റേറിയൻസും നോൺ വെജിറ്റേറിയൻസും ഒരുപോലെയുണ്ടെന്ന് വേണം പറയാൻ.