
ഛായാഗ്രഹകൻ ലക്ഷ്മൺ ഉതേകർ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തിൽ വിക്കി കൗശലും സാറാ അലിഖാനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രീകരണം പൂർത്തിയായ വിവരം ഇരുവരും സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചു. സിനിമയിലെ ചിത്രം പങ്കുവച്ചാണ് കുറിപ്പ്.
"ചിത്രീകരണം അവസാനിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.എനിക്ക് സോമ്യ എന്ന കഥാപാത്രം നൽകിയതിന് ലക്ഷ്മൺ സാറിന് നന്ദി. സാറ കുറിച്ചു.
മികച്ച അനുഭവമായിരുന്നുവെന്നും ഓരോ ദിവസവും മനോഹമായ ഓർമകളായിരുന്നുെന്നും വിക്കി കൗശൽ.
മദ്ധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ചിത്രീകരണം. മാഡോക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജയൻ നിർമ്മിക്കുന്ന ചിത്രത്തിന് പേരിട്ടില്ല. ഛായാഗ്രഹകൻ രാഗവ് രാമദോസ്.