
കൊച്ചി: എറണാകുളം പൂത്തോട്ട ശ്രീനാരായണ ലാ കോളേജിൽ എൽ എൽ.എം ക്രിമിനൽ, കൊമേഴ്സ്യൽ ലാ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് മുമ്പ് നേരിൽ ഹാജരാകണം. വിശദാംശങ്ങൾ എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ. ഫോൺ: 0484 2794377, 9995771337.
പി.ജി.ഡിഎം.ഇ.പി കോഴ്സ്: അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എം.ഇ.പി സിസ്റ്റംസ് മാനേജ്മെന്റ് കോഴ്സിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. ബി.ടെക് മെക്കാനിക്കൽ/ ഇലക്ട്രിക്കൽ പാസായവർക്ക് അപേക്ഷിക്കാം.വെന്റിലേഷൻ (ഹീറ്റ് മാനേജ്മെന്റ് ആൻഡ് എയർ സർക്കുലേഷൻ), ഇലക്ട്രിക്കൽ സിസ്റ്റം (പവർ ഗ്രിഡ് മുതൽ വിവിധ ഔട്ട്പുട്ടുകൾ വരെ), പ്ലംബിംഗ് (ജലവിതരണവും മലിനജലനിർമാർജനവും ഉൾപ്പെടെ),ക്വാളിറ്റി പരിശോധന, പ്ലാനിംഗ് ക്വാളിറ്റി ഉറപ്പുവരുത്തൽ, ക്വാളിറ്റി ഹെൽത്ത് സേഫ്ടിഎൻവയൺമെന്റ്, എന്നിങ്ങനെ എല്ലാ പ്രവർത്തനത്തിലും പ്രായോഗികപരിശീലനം നൽകും.ദേശീയനിലവാരമുള്ള പരിശീലനലാബുകൾ, വ്യവസായരംഗത്ത് എം.ഇ.പി എൻജിനിയറായി അനുഭവസമ്പത്തുള്ള അദ്ധ്യാപകർ, ഇന്റേൺഷിപ് സൗകര്യം എന്നിവ കോഴ്സിന്റെ പ്രത്യേകതകളാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് എം.ഇ.പി വർക്ഷോപ്പുകളുടെ ക്രമീകരണം. www.iiic.ac.in വഴി അപേക്ഷിക്കാം. ഫോൺ: 8078980000.
എൻ.സി.ഡി.സി സൗജന്യ
വെബിനാർ ഇന്ന്
കോഴിക്കോട്: നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിലിന്റെ റൈസിംഗ് ക്വീൻ സർക്കിൾ സൗജന്യ വെബിനാർ ഇന്ന് നടക്കും. 'കുട്ടികളുടെ ദന്തപരിപാലനം: വസ്തുതകളും മിഥ്യയും" എന്ന വിഷയത്തിൽ ഡോ. മീനു പ്രസന്നൻ (പീഡിയാട്രിക് ഡെന്റൽ സ്പെഷ്യലിസ്റ്റ്, ഗവ. ജനറൽ ആശുപത്രി, തൃശൂർ) ക്ലാസ് നയിക്കും. വൈകിട്ട് 3 മുതൽ 4.30 വരെയാണ് വെബിനാർ. ഫോൺ: 75109 96776. വെബ്സൈറ്റ്: www.ncdconline.org.