
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി : ആഡംബര വസ്‌തുക്കൾക്കായി പണം ചെലവഴിക്കും, ഉപരിപഠനത്തിന് അനുകൂലമായ സമയം.
ഭരണി : മനഃസന്തോഷം കിട്ടുന്ന അറിയിപ്പുകൾ ലഭിക്കും, കേസുകളിൽ വിജയം.
കാർത്തിക : പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, ശരീരസുഖം.
രോഹിണി : ഇന്റർവ്യൂകളിൽ വിജയം, യാത്രയിൽ നേട്ടം.
മകയിരം : സുഹൃത്തുക്കൾ മുഖേന ധനനഷ്‌ടം, ശാരീരികമായി അസ്വസ്ഥതകൾ.
തിരുവാതിര : പൊതുരംഗത്ത് അപമാനം, സഹായിച്ചവർ ഉപകരിക്കില്ല.
പുണർതം : മറ്റുള്ളവരുടെയും കൂടി ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനങ്ങൾക്ക് അന്തിമരൂപം കൊടുക്കുക.
പൂയം : വീട്ടിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും, രോഗം മൂലം കഷ്ടതകൾ.
ആയില്യം : കാർഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടം,കുടുംബത്തിൽ സമാധാനം.
മകം : സ്ത്രീകൾ മഖേനെ നേട്ടം,നിർമ്മാണ പ്രവർത്തികളിൽ ഉള്ള തടസങ്ങൾ മാറിക്കിട്ടും.
പൂരം : കലാരംഗത്തും അദ്ധ്യാപന രംഗത്തും ഉള്ളവർക്ക് നല്ല സമയം,കുടുംബത്തിന്റെ പിന്തുണ.
ഉത്രം : ഭൂമി സംബന്ധിച്ച കാര്യങ്ങളിൽ അനുകൂല തീരുമാനം, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങൾക്ക് ശമനം.
അത്തം : സന്താനങ്ങളുടെ ഭാവി മുന്നിൽക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും.
ചിത്തിര : വിദേശാനുകൂല്യം, പ്രണയത്തിൽ അകപ്പെടാം, സഹോദര ഗുണം.
ചോതി : അലങ്കാരങ്ങൾക്കും മറ്റും പണം ചെലവാക്കും, ദൂര യാത്രകളിൽ നേട്ടം.
വിശാഖം : നയപരമായി കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കും, ബന്ധു സമാഗമം.
അനിഴം : ഉന്നതസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ, സന്താന ഗുണം.
കേട്ട : ആരോഗ്യപരമായി നല്ല സമയം, ഇഷ്‌ട മിത്രങ്ങളുടെ സന്ദർശനം.
മൂലം : ജോലി സംബന്ധിച്ച് ദൂര യാത്ര, ആരോഗ്യ പ്രശ്‌നങ്ങൾ, ധനപരമായി ദുരിതം.
പൂരാടം : പ്രഭാതത്തിൽ പലവിധത്തിലുമുള്ള വിഷമതകൾ പിന്നീട് നേട്ടവും വിജയവും.
ഉത്രാടം : മറ്റുള്ളവരെ കൊണ്ട് പ്രയാസങ്ങൾ ഉണ്ടാകും, ധന നഷ്‌ടം.
തിരുവോണം : വിദേശകാര്യ കാര്യങ്ങളിൽ ആനുകൂല്യം,പങ്കാളി മുഖേന നേട്ടം.
അവിട്ടം : ഉത്തരവാദിത്തത്തോടെ ജോലികൾ ചെയ്‌തു തീർക്കും, പേരും പെരുമയും വർദ്ധിക്കും.
ചതയം : ദാന ധർമ്മങ്ങൾക്കായി ധാരാളം പണം ചിലവഴിക്കും,ശത്രു ജയം.
പൂരുരുട്ടാതി : ശുഭാപ്‌തി വിശ്വാസം എല്ലാ കാര്യത്തിലും വച്ചു പുലർത്തും.
ഉത്രട്ടാതി : കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ, കുടുംബ സുഖം.
രേവതി : കുറെക്കാലമായി ഉണ്ടായിരുന്ന പ്രയാസങ്ങൾ മാറിക്കിട്ടും, വിദ്യാപരമായ മുന്നേറ്റം.